മുസ്ലിം യുവാക്കളെ ക്രൂരമായി മർദിച്ച് വിഡിയോ പങ്കുവെച്ച് ഗോരക്ഷാ ഗുണ്ടകൾ; മർദനത്തിന് ഇരയാവർക്കെതിരെ പൊലീസ് കേസും
text_fieldsആഗ്ര: ഉത്തർപ്രദേശിലെ മഥുരയിൽ മുസ്ലിം യുവാക്കൾക്ക് നേെര ഗോരക്ഷാ ഗുണ്ടകളുടെ ക്രൂരമായ ആക്രമണം. അയൂബ് (40), മോസിം (23) എന്നിവരാണ് ആക്രമണത്തിന് ഇരയായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പിന്നാലെ ആരാധനസ്ഥലം കളങ്കപ്പെടുത്തിയെന്ന് ആരോപിച്ചും മൃഗങ്ങളെ ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടി മുസ്ലിം യുവാക്കൾക്കെതിരെ യു.പി പൊലീസ് കേസെടുക്കുകയും ചെയ്തു.നേരത്തേ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മഥുരയിൽ മാംസ വിൽപനക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചാണ് പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്.
ബുധനാഴ്ചയാണ് മാംസം കൈയ്യിൽ വെച്ചെന്ന് ആരോപിച്ചാണ് ഹിന്ദുത്വഗ്രൂപ്പുകൾ യുവാക്കളെ ആക്രമിച്ചത്. 15ഒാളം പേർ വരുന്ന സംഘമാണ് യുവാക്കളെ ആക്രമിച്ചത്. തുടർന്ന് ഇതിന്‍റെ വിഡിയോ ഫേസ്ബുക്കിൽ ലൈവായി പങ്കുവെക്കുകയും മറ്റുള്ളവരോട് ഷെയർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.
മാംസ നിരോധനം ഏർപ്പെടുത്തിയത് ലംഘിച്ചെന്ന് ആരോപിച്ചാണ് ഗോരക്ഷക് ദൾ ആളുകളെ ഒരുമിച്ച് കൂട്ടിയത്. അയൂബിനും മോസിനുമൊപ്പം ഡ്രൈവറായി ബഹദുർ എന്നയാളുമുണ്ടായിരുന്നു. എന്നാൽ അയാൾ ഹിന്ദുവാണെന്നും തെറ്റുകാരനല്ലെന്നും ഗോരക്ഷ ദൾ മഥുര ജില്ല പ്രസിഡന്‍റ് സീതാറാം ശർമ പ്രതികരിച്ചു. പക്ഷേ പൊലീസ് ബഹദൂറിനെതിരെയും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.