അയോധ്യയിൽ നിരീക്ഷകരെ നിയോഗിച്ചു
text_fieldsഅയോധ്യ: അയോധ്യയിലെ ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്കഭൂമിയിൽ രണ്ട് അഡീഷനൽ ജില്ല ജഡ്ജിമാരെ നിരീക്ഷകരായി നിയമിച്ച് അലഹബാദ് ഹൈകോടതി ഉത്തരവായി. സുപ്രീംകോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിലാണിത്. ബസ്തിയിലെ അഡീ. ജില്ല ജഡ്ജി ഇർഫാൻ അഹമ്മദ്, ഫൈസാബാദിലെ അമർജിത്ത് ത്രിപാതി എന്നിവരെയാണ് നിയമിച്ചത്.
തർക്കസ്ഥലത്തിെൻറയും ഏറ്റെടുത്ത സമീപപ്രദേശത്തിെൻറയും തൽസ്ഥിതി സംബന്ധിച്ച് രണ്ടാഴ്ച കൂടുേമ്പാൾ നിരീക്ഷകർ സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിൽ നിർദേശിക്കുന്നു. നിരീക്ഷകർ ഞായറാഴ്ച കൃത്യനിർവഹണം ആരംഭിക്കും. പുരാവസ്തു ഗവേഷണ വകുപ്പിെൻറ ഉദ്ഖനനം നടന്ന 2003ൽ ടി.എം. ഖാൻ, എസ്.കെ. സിങ് എന്നിവരെ ഹൈകോടതി നിരീക്ഷകരായി നിയോഗിച്ചിരുന്നു. ഇതിൽ ഒരാൾ വിരമിക്കുകയും മറ്റൊരാൾ ഹൈകോടതി ജഡ്ജിയായി ഉദ്യോഗക്കയറ്റം നേടുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.