കോയമ്പത്തൂരിൽ രണ്ടുപേർ കസ്റ്റഡിയിൽ
text_fieldsചെന്നൈ: ആറ് ലശ്കറെ ത്വയ്യിബ തീവ്രവാദികൾ തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറിെയന് ന കേന്ദ്ര ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്ന് സംസ്ഥാനമൊട്ടുക്കും മൂന്നാം ദിവസവ ും സുരക്ഷ-തിരച്ചിൽ നടപടികൾ തുടരുന്നു. തമിഴ്നാട്ടിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ് ങളിൽ പൊലീസ് റെയ്ഡ് തുടരുകയാണ്. കോയമ്പത്തൂരിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഷ്കർ ബന്ധം സംശയിച്ച് കസ്റ്റിഡിയിലെടുത്ത കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ഖാദർ റഹീം ഫോണില്‍ വിളിച്ചിരുന്നവരാണു പിടിയിലായത്.
തിരുവാരൂരിൽ പത്തിലധികം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആഗസ്റ്റ് 22ന് വൈകീട്ടാണ് സംസ്ഥാനത്ത് പൊലീസ് നടപടി ആരംഭിച്ചത്. ചെന്നൈ, കോയമ്പത്തൂർ, തിരുപ്പൂർ, മധുര, രാമനാഥപുരം, തിരുവണ്ണാമല, തൂത്തുക്കുടി, നീലഗിരി തുടങ്ങിയ ജില്ലകളിലാണ് കൂടുതൽ പൊലീസിനെ വിന്യസിച്ചിരിക്കുന്നത്.
പൊലീസ് നടപടികളും മാധ്യമ വാർത്തകളും പൊതുജനങ്ങളിൽ ആശങ്ക പടർത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ ഉൗഹാേപാഹങ്ങൾ ഇതിന് ആക്കം കൂട്ടുന്നു. സമുദായത്തെ മുഴുവൻ സംശയനിഴലിൽ നിർത്തുന്ന പ്രചാരണങ്ങളിൽ മുസ്ലിം സംഘടനകൾ അസംതൃപ്തി പ്രകടിപ്പിച്ചു.
ഇതുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ മേഖലയിലെ വിവിധ മുസ്ലിം സംഘടന പ്രതിനിധികൾ ശനിയാഴ്ച ൈവകീട്ട് സിറ്റി പൊലീസ് കമീഷണർ സുമിത് ശരൺ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സന്ദർശിച്ച് ആശങ്ക അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.