ഉത്തർപ്രദേശിൽ ദലിത് യുവാവിന്‍റെ ചെവിയിൽ മൂത്രമൊഴിച്ച് സുഹൃത്ത്; മദ്യപാനത്തിനിടെയുണ്ടായ തർക്കമെന്ന് പൊലീസ്
text_fieldsലഖ്നൗ; ഉത്തർപ്രദേശിൽ ദലിത് യുവാവിന്‍റെ ചെവിയിൽ മൂത്രമൊഴിച്ച് സുഹൃത്ത്. ഉത്തർപ്രദേശിലെ ജുഗൈൽ ജില്ലയിലായിരുന്നു സംഭവം. ജൂലൈ 11 ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിയായ ജവഹർ പടേൽ ഉൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ പടേലും അക്രമത്തിനിരയായ ഗുലാബ് ഖോലും സുഹൃത്തുക്കളായിരുന്നുവെന്നും മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കമാണ് അതിക്രമത്തിന് കാരണമെന്നുമാണ് പൊലീസിന്‍റെ വാദം. മദ്യപിച്ചിരുന്നതിനാൽ എന്താണ് നടന്നതെന്നതിൽ ഖോലിന് വ്യക്തതയുണ്ടായിരുന്നില്ലെന്നും പിന്നീട് കേസ് നൽകുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
മധ്യപ്രദേശിൽ അടുത്തിടെ ദലിത് യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ചതിന് ബി.ജെ.പി നേതാവ് പർവേശ് ശുക്ലയെ അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് സമാന രീതിയിൽ പുതിയ സംഭവം.ബി.ജെ.പി നേതാവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പാർട്ടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പ്രായശ്ചിത്തമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ യുവാവിന്‍റെ കാൽപാദം കഴുകിയിരുന്നു. എന്നാൽ ബി.ജെ.പി നേതാവിന്‍റെ പ്രവൃത്തിയിൽ നിന്നും വ്യക്തമാകുന്നത് പാർട്ടിക്ക് ഗോത്രവിഭാഗങ്ങളോടുള്ള സമീപനമാണെന്നായിരുന്നു കോൺഗ്രസിന്‍റെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.