Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിഷേധത്തിൽ...

പ്രതിഷേധത്തിൽ പ​െങ്കടുത്ത്​ മടങ്ങിയ കർഷകർ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
പ്രതിഷേധത്തിൽ പ​െങ്കടുത്ത്​ മടങ്ങിയ കർഷകർ വാഹനാപകടത്തിൽ മരിച്ചു
cancel

ന്യൂഡൽഹി: പ്രതിഷേധത്തിൽ പ​െങ്കടുത്ത്​ മടങ്ങിയ കർഷകർ വാഹനാപകടത്തിൽ മരിച്ചു. അജ്ഞാത വാഹനം ഇടിച്ച്​ കർഷകർ സഞ്ചരിച്ചിരുന്ന ട്രാക്​ടർ മറിഞ്ഞാണ്​ അപകടം.

പഞ്ചാബ്​ പാട്യാല ജില്ലയിലെ സഫേര ഗ്രാമവാസികളായ ഗുർപ്രീത്​ സിങ്​ (24), ലാബ്​ സിങ്​ (65) എന്നിവരാണ്​ മരിച്ചത്​. പരിക്കേറ്റ മൂന്നു കർഷകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിയാനയിലെ കർണാർ ജില്ലയിലൂടെ കടന്നുപോകുന്ന ഡൽഹി -ഛണ്ഡീഗഡ്​ ദേശീയപാതയിലായിരുന്നു അപകടം.

പുലർച്ചെ രണ്ടുമണിയോടെയാണ്​ അപകടം നടന്നതെന്ന്​ പൊലീസ്​ പറഞ്ഞു.

അജ്ഞാത വാഹനം ഇടിച്ചതിനെ തുടർന്ന് ട്രാക്​ടർ​ മറിയുകയായിരുന്നു. ഗുർപ്രീത്​ സംഭവ സ്​ഥലത്തുതന്നെ മരിച്ചു. ലാബ്​ സിങ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകും വഴിയാണ്​ മരിച്ചത്​.

മൃതദേഹം പോസ്​റ്റുമോട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റി. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിയതായും അജ്ഞാത വാഹനത്തിലെ ഡ്രൈവർക്കെതിരെ കേസെടുത്തതായും പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathFarmers Death
News Summary - Two Punjab farmers killed in road accident on Delhi Chandigarh highway
Next Story