വിലാപയാത്രക്കിടെ വാഹനവ്യൂഹം അപകടത്തിൽപെട്ടത് രണ്ടു തവണ; 10 പൊലീസുകാർക്ക് പരിക്ക്
text_fieldsമേട്ടുപ്പാളയം: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങളുമായുള്ള വിലാപയാത്രക്കിടെ വാഹനവ്യൂഹം അപകടത്തിൽപെട്ടത് രണ്ട് തവണ. പത്ത് പൊലീസുകാർക്ക് പരിക്കേറ്റു.
മൃതദേഹങ്ങളുമായുള്ള 13 ആംബുലൻസുകളെ കൂടാതെ വേറെയും ആംബുലൻസുകൾ വിലാപയാത്രയുടെ വാഹനവ്യൂഹത്തിന് അകമ്പടിയായി ഉണ്ടായിരുന്നു. ഈ വാഹനങ്ങളിലൊന്ന് നിയന്ത്രണം തെറ്റി മതിലിലിടിച്ച് രണ്ടു പൊലീസുകാർക്ക് പരിക്കേൽക്കുകയായിരുന്നു.
തുടർന്ന് വിലാപയാത്ര മുന്നോട്ട് പോകുകയും വാഹനവ്യൂഹം മേട്ടുപ്പാളയത്ത് എത്തിയപ്പോൾ രണ്ടാമത്തെ അപകടം സംഭവിക്കുകയുമായിരുന്നു. മൃതദേഹങ്ങളുമായി പോയ ആംബുലൻസുകളിലൊന്ന് മറ്റൊരു വാഹനത്തിന്‍റെ പിറകിലിടിച്ചായിരുന്നു അപകടം. ഈ വാഹനം അവിടെ നിർത്തി മറ്റൊരു ആംബുലൻസിലേക്ക് മൃതദേഹം മാറ്റി. തുടർന്ന് മൂന്ന് മണിയോടെ സുലൂരിലെ എയർഫോഴ്സ് ക്യാമ്പിലെത്തിച്ചേർന്നു.
പലയിടങ്ങലിലും റോഡരികിൽ കാത്തുനിന്ന ജനം പുഷ്പാർച്ചന നടത്തി സൈനികർക്ക് ആദരമർപ്പിച്ചു. 98 കിലോമീറ്ററോളമാണ് വാഹനവ്യൂഹം സഞ്ചരിച്ചത്. ഇതിനായി വലിയ ഗതാഗത ക്രമീകരണങ്ങളാണ് ഇതിനായി തമിഴ്നാട് പൊലീസ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.