രണ്ട് ശിവസേനക്കാരെ പൂണെയിൽ വെടിവെച്ചു കൊന്നു
text_fieldsപൂണെ: നഗരത്തിലെ അഹമ്മദ് നഗറിൽ രണ്ട് ശിവസേനക്കാരെ വെടിവെച്ചു കൊന്നു. പാർട്ടി നേതാവ് സഞ്ജയ് കോത്താർ, പ്രവർത്തകനായ വസന്ത് തുബെ എന്നിവരാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുേമ്പാൾ ഇരുവരെയും ഒരു സംഘം ആളുകൾ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
േകാത്താലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. വെടിവെച്ചതിന് പുറമേ മാരകായുധങ്ങളുപയോഗിച്ച് ഇരുവരെയും കുത്തുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തെ തുടർന്ന് വൻ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. കൊലപാതകം പൊലീസിനെ അറിയിക്കാൻ വൈകിയതിനെ തുടർന്ന് മൃതദേഹങ്ങൾ കുറേ സമയം േറാഡിൽ കിടന്നതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തെ നിലവിൽ കൂടുതലൊന്നും പ്രതികരിക്കാൻ കഴിയില്ലെന്ന് പൊലീസ് ഇൻസ്പെക്ടർ അഭയ് പാർമർ പറഞ്ഞു.
കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് ശിവസേന പ്രവർത്തകർ പൂണെ-അഹമ്മദ്നഗർ റോഡ് ഉപരോധിച്ചു. പ്രദേശത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചതിന് പിന്നാലെയാണ് കൊലപാതകങ്ങൾ നടന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ശിവസേനയേയും ബി.ജെ.പിയേയും പരാജയപ്പെടുത്തിയാണ് കോൺഗ്രസ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.