Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Marriage
cancel
Homechevron_rightNewschevron_rightIndiachevron_rightഒരേ പന്തലിൽ സഹോദരിമാരെ...

ഒരേ പന്തലിൽ സഹോദരിമാരെ വിവാഹം ചെയ്​ത്​ വരൻ; ഒടുവിൽ അറസ്റ്റ്​

text_fields
bookmark_border

കോലാർ: ഒരേ പന്തലിൽ സഹോദരിമാരെ വിവാഹം ചെയ്​ത്​ വരൻ. സഹോദരിമാരിൽ ഓരാൾക്ക്​ പ്രായപൂർത്തിയാകാത്തതിനാൽ വരനെ പൊലീസ്​ അറസ്റ്റ്​ ചെയ്യുകയും ചെയ്​തു. കർണാടകയിലെ കോലാറിൽ കുരുഡുമാലെ ​േക്ഷത്രത്തിൽ മേയ്​ ഏഴിനാണ്​​ സംഭവം.

വരൻ ഉമാപതിയെ ആണ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. ഉമാപതിയുടെ ബന്ധുകൂടിയായ ലളിതയുമായുള്ള വിവാഹം ഇരു കുടുംബങ്ങളും നിശ്ചയിക്കുകയായിരുന്നു. എന്നാൽ ത​െന്‍റ ​സഹോദരി സുപ്രിയയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന നിബന്ധന ലളിത മുന്നോട്ടുവെക്കുകയായിരുന്നു. സുപ്രിയക്ക്​ സംസാര ശേഷി ഇല്ലാത്തതിനാൽ ലളിതയോടൊപ്പമായിരിക്കും മുഴുവൻ സമയവും. അതിനാൽ തന്നെ ഇരുവരും തമ്മിൽ അഗാഡമായ ആത്മബന്ധവുമുണ്ടായിരുന്നു.

ലളിത​യുടെ ആവശ്യം വീട്ടിൽ പറഞ്ഞതോടെ ഇരുവീട്ടുകാരും വിവാഹത്തിന്​ സമ്മതം നൽകി. മേയ്​ ഏഴിന്​ ലളിതയെയും സുപ്രിയയെയും ഉമാപതി ഒരേ പന്തലിൽ വെച്ച്​ ഒരുമിച്ച്​ വിവാഹം കഴിച്ചു.

അതേസമയം, സംഭവത്തിന്‍റെ വിഡിയോ വൈറലായതോടെ പൊലീസ്​ അറസ്റ്റ്​ ചെയ്യുകയായിരുന്നു. കാരണം വധുവിൽ ഒരാൾക്ക്​ പ്രായപൂർത്തിയായിട്ടില്ലായിരുന്നു.

അതേസമയം സുപ്രിയയുടെ പിതാവ്​ നാഗരാജപ്പ വിവാഹം കഴിച്ചതും സഹോദരിമാരെയായിരുന്നു. സുപ്രിയയുടെയും ലളിതയുടെയും അമ്മമാരായ റാണിയമ്മയെയും സുബ്ബമ്മയെയും. ഇതിൽ ഒരാൾക്ക്​ സംസാര ശേഷിയും ഇല്ലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MarriageGroom ArrestDouble Marriage
News Summary - Two Sisters Marry The Same Man and At The Same Time in Karnataka, Groom Arrested
Next Story