Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിലെ അനന്ത്നാഗിൽ...

കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു

text_fields
bookmark_border
കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു
cancel
camera_alt

പ്രതീകാത്മക ചിത്രം

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. കൊക്കർനാഗ് മേഖലയിലെ ഗഗർമണ്ഡ് വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ തെരച്ചിൽ പിന്നീട് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.

വനത്തിൽ ഒളിച്ചിരുന്ന ഭീകരരുടെ വെടിവെപ്പിൽ പരിക്കേറ്റതിനു പിന്നാലെ അഞ്ച് സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതര പരിക്കേറ്റ രണ്ട് പേരെ രക്ഷിക്കാനായില്ല. സംഭവത്തിനു പിന്നാലെ മേഖലയിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഭീകരർക്കായി തെരച്ചിൽ തുടരുകയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu and Kashmir
News Summary - Two Soldiers Killed in Encounter With Terrorists in Jammu and Kashmir's Anantnag
Next Story