ഭിവണ്ടിയിൽ ഇരുനില കെട്ടിടം തകർന്നു; രണ്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഞായറാഴ്ച പുലർച്ചെ രണ്ട് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് എട്ട് വയസുകാരി ഉൾപ്പെടെ രണ്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഭിവണ്ടിയിലെ ഗർഗാ റോഡിലെ ധോബി തലാവിനടുത്തുള്ള ഗൗരി പാദ പ്രദേശത്തെ കെട്ടിടമാണ് ഞായറാഴ്ച പുലർച്ചെ 12.30 ന് തകർന്നതെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷന്റെ ദുരന്തനിവാരണ ഉദ്യോഗസ്ഥർ പറഞ്ഞു. വിവരം ലഭിച്ചയുടൻ ഭിവണ്ടി അഗ്നിശമന സേനയും താനെ ദുരന്ത നിവാരണ സെല്ലും ലോക്കൽ പൊലീസും രക്ഷാപ്രവർത്തനം ആരംഭിച്ചു.
അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് പേരെ പുറത്തെടുത്തതായി അധികൃതർ പറഞ്ഞു. രണ്ട് നിലകളുള്ള കെട്ടിടത്തിന്റെ പിൻഭാഗം തകർന്ന് ഒരു മണിക്കൂറിലധികം ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഉജാമ അതിഫ് മോമിം (40), തസ്ലിമ മൗസർ മോമിൻ (8) എന്നിവരാണ് മരിച്ചത്. ലത്തീഫ് മോമിൻ (65), ഫർസാന അബ്ദുൾ ലത്തീഫ് (50), ബുഷാറ അതിഫ് ലത്തീഫ് (32), അറ്റിമ ആതിഫ് ലത്തീഫ് (7), ഉറുഷ ആതിഫ് മോമിൻ (3) എന്നിവർക്കാണ് പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.