രണ്ടുതരം കറൻസി: രാജ്യസഭ സ്തംഭിച്ചു
text_fieldsന്യൂഡൽഹി: രണ്ടുതരം കറൻസി ഇറക്കിയ പ്രശ്നത്തിൽ പ്രതിപക്ഷം രാജ്യസഭ സ്തംഭിപ്പിച്ചു. വ്യത്യസ്ത തരത്തിലുള്ള 500, 2000 രൂപ നോട്ടുകൾ തലേന്ന് സഭയിൽ പ്രദർശിപ്പിച്ച കോൺഗ്രസ് നേതാവും മുതിർന്ന സുപ്രീംകോടതി അഭിഭാഷകനുമായ കപിൽ സിബൽ തന്നെയാണ് ബുധനാഴ്ച വീണ്ടും വിഷയം ഉന്നയിച്ചത്.
നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയാണ് രണ്ടുതരം കറൻസിയെന്ന് സിബൽ ആവർത്തിച്ചു. റിസർവ് ബാങ്ക് 500െൻറയും 2000ത്തിെൻറയും വ്യത്യസ്ത നോട്ടുകൾ അച്ചടിച്ചിരിക്കുകയാണ്. ശാസ്ത്രീയമാണെങ്കിൽ ഇങ്ങെന സംഭവിക്കില്ല.
വലുപ്പത്തിലും ഡിസൈനിലും വ്യത്യാസമുള്ളവയാണിത്. എങ്ങനെയാണ് രണ്ടുതരം കറൻസി ഇറക്കാൻ കഴിയുകയെന്ന് സിബൽ േചാദിച്ചു. എന്നാൽ, സിബൽ നൽകിയ നോട്ടീസ് രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ അനുവദിച്ചില്ല. തുടർന്നാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചത്.
ഉച്ചക്കുശേഷം വീണ്ടും ചേരാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷം അനുവദിച്ചില്ല. ഇതിനായി അജണ്ട മാറ്റിവെക്കാൻ കഴിയില്ലെന്ന് കുര്യൻ വ്യക്തമാക്കി. ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യാൻ സഭക്ക് അധികാരമില്ലെന്നാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ചൊവ്വാഴ്ച വാദിച്ചത്. വിവിധ പ്രസുകളിൽ അച്ചടിച്ചതുകൊണ്ടാണ് വ്യത്യാസമെന്നാണ് ധനമന്ത്രാലയം നൽകിയ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.