രണ്ടാഴ്ച; ഐ.സി.യുവിൽ കൂടിയത് ഇരട്ടിയിലേറെ രോഗികൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ചക്കിടെ 'കോവിഡ് ബാധിച്ച് െഎ.സി.യുവിലും വെൻറിലേറ്ററിലും പ്രവേശിക്കുന്നവരുടെ എണ്ണം വർധിച്ചത് ഇരട്ടിയിലേറെ. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഇൗമാസം 15ന് 508 പേരാണ് െഎ.സി.യുവിലുണ്ടായിരുന്നത്. 147 പേർ വെൻറിലേറ്ററിലും. രണ്ടാഴ്ചക്കിപ്പുറം െഎ.സി.യുവിലുള്ളത് 1652 പേരാണ്. വെൻറിലേറ്ററിൽ 577ഉം.
കോവിഡ് വ്യാപനം പരിധിവിട്ട സാഹചര്യത്തിൽ ജീവൻ രക്ഷാസംവിധാനങ്ങൾ താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാർ നിർദേശം. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ കൂടുതൽ െഎ.സി.യു കിടക്കകൾ സജ്ജമാക്കാനുള്ള തയാറെടുപ്പിലാണ് സർക്കാർ. നിലവിലെ രോഗവ്യാപനതോത് അടിസ്ഥാനപ്പെടുത്തിയുള്ള വിലയിരുത്തലിൽ കൂടുതൽ ഐ.സി.യു സംവിധാനങ്ങളും വെൻറിലേറ്ററുകളും അനിവാര്യമാണ്. 10 മുതൽ 14 ദിവസമാണ് രോഗബാധിതരിൽ ആരോഗ്യസ്ഥിതി വഷളാകാനെടുക്കുന്ന സമയപരിധിയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ജനസംഖ്യയിൽ പ്രായമായരുടെ എണ്ണം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. മൊത്തം ജനസംഖ്യയിൽ 15 ശതമാനത്തോളം വരുമിത്. ജീവിതശൈലീ രോഗങ്ങളും ഗുരുതര രോഗങ്ങളുമുള്ളവരുടെ എണ്ണത്തിലും കേരളം മുന്നിലാണ്. ജനസാന്ദ്രതയാകെട്ട ഒരു ചതുരശ്ര കിലോമീറ്ററിൽ 860 പേരും. രാജ്യശരാശരി 460 ആണ്. ഈ സാഹചര്യങ്ങൾ കൂടുതൽ ചികിത്സ സൗകര്യങ്ങളുടെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.
വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നതിടെ ആകെ കോവിഡ് കേസുകളിൽ കേരളം രണ്ടാംസ്ഥാനത്ത് തുടരുകയാണ്. ആകെ 15,33,984 പേർക്കാണ് ഇതുവരെ കേരളത്തിൽ രോഗം ബാധിച്ചത്. 45,39,553 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് ഒന്നാംസ്ഥാനത്ത്. അതേസമയം കേരളത്തിലെ പ്രതിദിന രോഗികളുടെ ഇരട്ടിയാണ് മഹാരാഷ്ട്രയിലേത് (66,159). രോഗമുക്തി നിരക്കിലും മരണ നിരക്കിലും കേരളത്തിന് ആശ്വസിക്കാം. ഏറ്റവും കൂടുതൽ രോഗമുക്തി നിരക്കുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് കേരളം. 15 ലക്ഷം ആകെ രോഗബാധിതരിൽ 2.84 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
െഎ.സി.യു, വെൻറിലേറ്ററിലെ ഒരാഴ്ചത്തെ േരാഗികളുടെ വിവരം
തീയതി െഎ.സി.യു വെൻറിലേറ്റർ
ഏപ്രിൽ 29 1652 577
ഏപ്രിൽ 28 1528 535
ഏപ്രിൽ 27 1506 488
ഏപ്രിൽ 26 1462 451
ഏപ്രിൽ 25 1312 419
ഏപ്രിൽ 24 1279 370
ഏപ്രിൽ 23 1218 347
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.