ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് ഹെൽമറ്റ്; പിഴ ഇന്നുമുതൽ
text_fieldsകോഴിക്കോട്: ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴയീടാക്കും. ഞായറാഴ്ച സംസ്ഥാനത്തൊട്ടാകെ പരിശോധന നടത്തിയെങ്കിലും പിഴയീടാക്കാതെ ബോധവത്കരണം നൽകുകയായിരുന്നു.
പിൻസീറ്റ് യാത്രികന് ഹെൽമറ്റില്ലെങ്കിൽ 500 രൂപയാണ് പിഴ. വാഹനം ഓടിക്കുന്നയാൾക്കും ഹെൽമറ്റില്ലെങ്കിൽ പിഴസംഖ്യ ഉയരും. വാഹനഉടമയാണ് പിഴ നല്‍കേണ്ടത്.
നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കാനും ആലോചനയുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ സ്ക്വാഡുകള്‍ക്ക് പുറമെ നിരീക്ഷണ ക്യാമറകള്‍ വഴിയും നിയമലംഘകരെ കണ്ടെത്തും.
ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റിലും ഹെൽമറ്റ് കർശനമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.