തബ്ലിഗ് സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു -കെജ്രിവാൾ
text_fieldsന്യൂഡൽഹി: തബ്ലിഗ് ജമാഅത്തിെൻറ ആസ്ഥാനമായ നിസാമുദ്ദീനിലെ മർകസിൽ നടന്ന സേമ്മളനത്തിൽ പങ്കെടുത്ത രണ്ടുപേ ർ കോവിഡ് ബാധയെ തുടർന്ന് വ്യാഴാഴ്ച മരിച്ചുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത 2346 പേർക്ക് കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഇതിൽ 1810 പേർ സമ്പർക്ക വിലക്കിലാണ്.
മർകസിൽ നിന്നുള്ള 108 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരുൾപ്പെടെ 536 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളതെന്നും കെജ്രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നിസാമുദ്ദീൻ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ കോവിഡ് കേസുകൾ ഉണ്ടായേക്കാം. കോവിഡ് ബാധ സ്ഥിരീകരിച്ചവരിൽ 51 പേർ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരും 29 പേർ ഇവരുടെ അടുത്ത ബന്ധുക്കളുമാണ്. എന്നാൽ ഡൽഹിയിൽ ഇതുവരെ സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടെന്നും കെജ്രിവാൾ പറഞ്ഞു.
ഡൽഹിയിൽ ഇതുവരെ നാലുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ഏഴുപേർ കോവിഡ് ബാധിച്ച് മരിച്ചെന്ന റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.