Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Crime Scene
cancel
Homechevron_rightNewschevron_rightIndiachevron_rightദുർമന്ത്രവാദം;...

ദുർമന്ത്രവാദം; രണ്ടുവയസുകാരനെ കൊന്ന പിതൃസഹോദരനും ഭാര്യയും മകളും അറസ്റ്റിൽ

text_fields
bookmark_border

ലഖ്​നോ: ദുർമ​ന്ത്രവാദം ചെയ്​ത്​​ രണ്ടുവയസുകാരനെ കൊല​പ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹാസർപുർ ഗ്രാമത്തിലാണ്​ സംഭവം.

രണ്ടുവയസുകാരനായ ശിവയെ പിതാവിന്‍റെ സഹോദരനും ഭാര്യയും മകളും ചേർന്നാണ്​ കൊലപ്പെടുത്തിയത്​.

വീടിന്​ പുറത്ത്​ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതികളിലൊരാൾ അവരുടെ വീട്ടിലേക്ക്​ കൂട്ടികൊണ്ടുപോകുകയായിരുന്നു. പിന്നീട്​ ഗോതമ്പുപൊടി ഇട്ടുവെക്കുന്ന പാത്രത്തിൽനിന്നാണ്​ കുട്ടി​യുടെ മൃതദേഹം കണ്ടെത്തിയത്​.

തന്‍റെ സഹോദരൻ രാംസൂറത്തും ഭാര്യയുമാണ്​ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന്​ കുട്ടിയുടെ പിതാവ്​ ഗ്യാൻ സിങ്​ ആരോപിച്ചു. ദുർമന്ത്രവാദമാണ്​ കൊലപാതകത്തിന്​ കാരണമെന്നും അദ്ദേഹം പൊലീസിൽ പറഞ്ഞു. തുടർന്ന്​ പൊലീസ്​ മൂന്നുപേരെയും അറസ്റ്റ്​ ചെയ്യുകയായിരുന്നു.

എന്നാൽ ആറുമാസം മുമ്പ്​ തന്‍റെ ചെറുമകനായ ഒന്നരവയസുകാരനെ ദുർമന്ത്രവാദത്തിനായി ഗ്യാൻ സിങ്ങും ഭാര്യയും കൊലപ്പെടുത്തിയെന്ന്​ രാംസൂറത്ത്​ പൊലീസിനോട്​ പറഞ്ഞു. ഗ്യാൻ സിങ്ങിന്‍റെ പരാതിയിലും ​െപാലീസ്​ കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child DeathsuperstitiousMurderUttar Pradesh
News Summary - Two year old boy killed over superstitious beliefs in UP
Next Story