ജഗന് തിരിച്ചടി, രണ്ട് വൈ.എസ്.ആർ കോൺഗ്രസ് എം.പിമാർ രാജിവെച്ചു; കൂടുതൽ പേർ പുറത്തേക്ക് -രാജ്യസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കാൻ ടി.ഡി.പി
text_fieldsഹൈദരാബാദ്: വൈ.എസ്.ആർ. കോൺഗ്രസ് (വൈ.എസ്.ആർ.സി.പി) പാർട്ടിയിലെ രണ്ട് എം.പിമാർ രാജിവെച്ചു. രാജ്യസഭ എം.പിമാരായിരുന്ന മോപിദേവി വെങ്കട്ടരമണ റാവു, ബീധ മസ്താൻ റാവു എന്നിവരാണ് രാജിവെച്ചത്. ആറ് വൈ.എസ്.ആർ.സി.പി എം.പിമാർ കൂടി ഉടൻ രാജിവെക്കുമെന്നാണ് സൂചന.
രാജിവെച്ച വെങ്കട്ടരമണ റാവുവും മസ്‍താൻ റാവുവും തെലുഗുദേശം പാർട്ടിയിൽ (ടി.ഡി.പി ചേരും. അടുത്തിടെ ഇരുവരും ടി.ഡി.പി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെങ്കിട്ടരമണയെ രാജ്യസഭയിലേക്ക് നോമിേനറ്റ് ചെയ്യാമെന്ന് ടി.ഡി.പി മുന്നോട്ട് വെച്ച വാഗ്ദാനം. എന്നാൽ ഉപാധികളില്ലാതെയാണ് മസ്താൻ റാവു ടി.ഡി.പിയിൽ ചേരാൻ സമ്മതിച്ചതെന്നും റിപ്പോർട്ടുണ്ട്.
രാജിവെക്കാനൊരുങ്ങുന്ന ആറ് രാജ്യസഭ എം.പിമാരിൽ ചിലരും ടി.ഡി.പിയുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എം.പിമാരുടെ കൂറുമാറ്റത്തോടെ രാജ്യസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കാൻ തയാറെടുക്കുകയാണ് ടി.ഡി.പി. 2019 മുതൽ ആന്ധ്രപ്രദേശിലെ 11 രാജ്യസഭ സീറ്റുകളും വൈ.എസ്. ആർ കോൺഗ്രസിന്റെ കൈയിലാണ്.
വിവിധ വിഷയങ്ങളിൽ പാർട്ടി തലവൻ ജഗൻ മോഹൻ റെഡ്ഡി പുലർത്തുന്ന നിലപാടുകളോട് എം.പിമാർ ഐക്യപ്പെടുന്നില്ല. എൻ.ഡി.എയിലെ സ്പീക്കർ പദവിയോട് അനുഭാവം കാണിച്ചപ്പോഴും ഇൻഡ്യ സഖ്യത്തിനോട് ചേർന്നു നിൽക്കാനും ജഗൻ താൽപര്യം കാണിച്ചു. പാർട്ടിക്ക് അധികാരമില്ലാത്ത സാഹചര്യത്തിൽ രാജ്യസഭാ അംഗത്വം വെറും അലങ്കാരമായി മാറുമെന്നാണ് എം.പിമാർ കരുതുന്നതെന്നും റിപ്പോർട്ടുണ്ട്.
കിരൺ കുമാർ റെഡ്ഡി മുഖ്യമന്ത്രിയായിരിക്കെ, വടരേവ്, നിസാപട്ടണം ഇൻഡസ്ട്രിയൽ കോറിഡോർ അഴിമതിയുമായി ബന്ധപ്പെട്ട് വെങ്കിട്ട രമണ റാവുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. മുൻ മന്ത്രി ധർമണ പ്രസാദ് റാവുവും ഒപ്പം അറസ്റ്റിലായി. വ്യാഴാഴ്ചയാണ് മസ്‍താൻ രാജിക്കത്ത് നൽകിയത്. ചന്ദ്രബാബു നായിഡുവിന്റെ രാഷ്ട്രീയ വൃത്തങ്ങളുമായി അടുത്ത ബന്ധമാണ് മസ്താന്. വ്യവസായിയും രാജ്യത്ത് ഏറ്റവും കൂടുതൽ ചെമ്മീൻ കയറ്റുമതി ചെയ്യുന്ന ബി.എം.ആർ ഗ്രൂപ്പിന്റെ ചെയർമാനുമാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.