ഇന്ധനവില കുറക്കാൻ ഏഴുവർഷമായി മോദി എന്തുെചയ്തു? വിമർശനവുമായി ശശി തരൂർ
text_fieldsന്യൂഡൽഹി: ഇന്ധന ഇറക്കുമതി കുറക്കാൻ മുൻ സർക്കാറുകൾ ശ്രമിച്ചിരുന്നെങ്കിൽ രാജ്യത്ത് പെട്രോൾ വില നൂറു കടക്കില്ലായിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ ശശി തരൂർ എം.പി. സർക്കാറിന്‍റെ തെറ്റായ പ്രവൃത്തികൾ മറച്ചുപിടിക്കുന്നതിനായി മുൻസർക്കാറിനെ കുറ്റപ്പെടുത്തി മോദി നുണ പ്രചരിപ്പിക്കുകയാണെന്ന് ശശി തരൂർ പറഞ്ഞു.
ഏഴുവർഷമായി അധികാരത്തിൽ തുടരുന്ന േമാദി അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. ഇപ്പോഴും 82 ശതമാനം അസംസ്കൃത എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. 2008 -09 കാലയളവിൽ ഇറക്കുമതി 132.78 മെട്രിക് ടണ്ണായിരുന്നു. 2017-18 കാലയളവിൽ ഇത് 220.43 മെട്രിക് ടണ്ണായി ഉയർന്നു. ഇതാേണാ ഇറക്കുമതി ആശ്രിതത്വം കുറക്കൽ? -ശശി തരൂർ ചോദിച്ചു.
പെട്രോൾ വില ഉയരുന്നതിൽ മോദിയുടെ ന്യായീകരണം പങ്കുവെച്ചായിരുന്നു തരൂരിന്‍റെ ട്വീറ്റ്. കൂടാതെ രാജ്യത്തെ ഇന്ധന നികുതിയുടെ കണക്കും തരൂർ പങ്കുവെച്ചു.
രാജ്യത്ത് പെട്രോൾ വില നൂറുകടന്നതിന്‍റെ ഉത്തരവാദിത്തം യു.പി.എ സർക്കാറിനാണെന്നായിരുന്നു മോദിയുടെ പരാമർശം. വിലവർധനക്ക് കാരണം യു.പി.എ സർക്കാറിന്‍റെ തെറ്റായ നയങ്ങളാണെന്ന് പറഞ്ഞ അേദ്ദഹം രാജ്യത്തെ ഇന്ധന ഇറക്കുമതി ആശ്രയത്വം വർധിപ്പിച്ച് മധ്യവർഗത്തെ ഇന്നീ കാണുന്ന നിലയിൽ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് യു.പി.എ നടത്തിയെതന്നും പറഞ്ഞു. മുൻ സർക്കാറുകൾ
ശരിയായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ ജനങ്ങൾ ഇത്രയും ബുദ്ധിമുേട്ടണ്ടി വരില്ലായിരുന്നു. താൻ വസ്തുതകൾ മാത്രമാണ് പറയുന്നതെന്നും ആരെയും കുറ്റപ്പെടുത്തുകയോ പഴിചാരുകയോ ചെയ്യുന്നില്ലെന്നും മോദി വിശദീകരിച്ചു. രാജ്യത്ത് ചരിത്രത്തിലാദ്യമായി പെട്രോൾ വില നൂറു കടന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.