അക്ഷരമാല പഠിപ്പിക്കാൻ അവഹേളനം; അധ്യാപകർക്ക് സസ്പെൻഷൻ
text_fieldsകൊൽക്കത്ത: ഇരുണ്ട നിറത്തിലുള്ളവരെ അവഹേളിക്കുന്ന തരത്തിൽ പാഠപുസ്തകം തയാറാക്കിയ അധ്യാപകർക്ക് സസ്പെൻഷൻ. പശ്ചിമ ബംഗാളിലെ കിഴക്കൻ ബുർധവൻ ജില്ലയിലാണ് സംഭവം. പ്രീ പ്രൈമറി കുട്ടികളെ ഇംഗ്ലീഷ് അക്ഷരമാല പഠിപ്പിക്കാനായി സ്കൂൾ തയാറാക്കിയ പുസ്തക സഹായിയിൽ ഇരുണ്ട നിറക്കാരെ അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിച്ചതാണ് കാരണം.
‘U’ അക്ഷരത്തിനൊപ്പം ‘Ugly’ എന്നെഴുതിയതിൻെറ കൂടെ ഇരുണ്ട നിറമുള്ള കുട്ടിയുടെ ചിത്രവും ഉൾപ്പെടുത്തുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുസ്തകത്തിലല്ല ഇത്തരത്തിൽ ഇരുണ്ട നിറമുള്ളവരെ അധിക്ഷേപിച്ചതെന്നും സ്കൂൾ സ്വന്തമായി പുറത്തിറക്കിയ പുസ്തകത്തിലാണെന്നും വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജി പറഞ്ഞു. ഇത്തരത്തിലുള്ള ചിത്രീകരണം കുട്ടികളുടെ മനസിനെ തെറ്റായി സ്വാധീനിക്കുമെന്നും അേദ്ദഹം പറഞ്ഞു.
സംഭവത്തിൽ രണ്ടു സ്കൂൾ അധ്യാപകരെ പുറത്താക്കി. പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ലോക്ഡൗണിനെ തുടർന്ന് സ്കൂൾ അടച്ചിട്ടിരിക്കുകയാണ്. പ്രീ പ്രൈമറി കുട്ടികെള അക്ഷരം പഠിപ്പിക്കാനായി തയാറാക്കിയ പുസ്തകം രക്ഷിതാക്കൾക്ക് വിതരണം ചെയ്തിരുന്നു. ഒരു രക്ഷിതാവ് കുട്ടിയെ പഠിപ്പിക്കാനൊരുങ്ങുേമ്പാഴാണ് ചിത്രീകരണം ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ മറ്റു രക്ഷിതാക്കളെയും വിദ്യാഭ്യാസ വകുപ്പിനെയും വിവരം അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.