Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Violence-hit area in Bengaluru
cancel
camera_alt

courtesy: india.com

Homechevron_rightNewschevron_rightIndiachevron_rightബംഗളൂരു അക്രമം:...

ബംഗളൂരു അക്രമം: പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തും

text_fields
bookmark_border

ബംഗളൂരു: ഇൗസ്​റ്റ്​ ബംഗളൂരു ഡി.ജെ ഹള്ളി, കെ.ജെ ഹള്ളി മേഖലയിൽ ആഗസ്​റ്റ്​ 11ന്​ രാത്രിയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികൾക്കെതിരെ ഗുണ്ടാനിയമത്തോടൊപ്പം യു.എ.പി.എ കൂടി ചുമത്താൻ കർണാടക സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പയുടെ നേതൃത്വത്തിൽ തിങ്കളാഴ്​ച നടന്ന ഉന്നതതല യോഗത്തിലാണ്​ തീരുമാനം.

കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപവത്​കരിച്ചതായും കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ മൂന്ന്​ സ്​പെഷൽ പ്രോസിക്യൂട്ടർമാർ അടങ്ങുന്ന സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമസംഭവങ്ങളിലെ നാശനഷ്​ടം പ്രതികളിൽനിന്ന്​ ഇൗടാക്കാനാണ്​ തീരുമാനം.

എം.എൽ.എയുടെ വാഹനവും പൊലീസ്​ വാഹനങ്ങളും റോഡരികിൽ നിർത്തിയിട്ട സ്വകാര്യ വാഹനങ്ങളും അഗ്​നിക്കിരയാക്കിയ പ്രതിഷേധക്കാർ, എം.എൽ.എയുടെയും ബന്ധുക്കളുടെയും വീടും പൊലീസ്​ സ്​റ്റേഷനും ആക്രമിക്കുകയും ചെയ്​തിരുന്നു. നാശനഷ്​ടം വിലയിരുത്താൻ ക്ലെയിം കമീഷണറെ നിയമിക്കണമെന്നാവശ്യപ്പെട്ട്​ ഹൈ​േകാടതിയെ സമീപിക്കും.

സമൂഹ മാധ്യമ കമ്പനികളുടെ തലവന്മാരുടെ യോഗം വിളിക്കാനും അക്രമസംഭവങ്ങൾക്ക്​ സഹായിച്ച പോസ്​റ്റുകൾ കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്​. ആഗസ്​റ്റ്​ 11ന്​ വൈകീട്ട്​ പ്രവാചകനിന്ദ പോസ്​റ്റ്​ നവീൻ പോസ്​റ്റ്​​ ചെയ്​ത്​ മണിക്കൂറുകൾക്കകം നൂറുകണക്കിനുപേർ ഡി.ജെ ഹള്ളി പൊലീസ്​ സ്​റ്റേഷനിലെത്തിയതായാണ്​ കുറ്റപത്രത്തിൽ പറയുന്നത്​.

ഇതിന്​ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം നടന്നതായാണ്​ പൊലീസി​െൻറ വിലയിരുത്തൽ. സമൂഹ മാധ്യമങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട്​ ചില നിയന്ത്രണങ്ങൾ ആവശ്യമാണെന്ന്​ ആഭ്യന്തര മന്ത്രി ബസവരാജ്​ ബൊമ്മെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിലവിലെ നിയമം പരിശോധിക്കും. സമൂഹ മാധ്യമങ്ങളുടെ തലവന്മാരുമായി ഇക്കാര്യം​ ചർച്ച ചെയ്യും. ആവശ്യമെങ്കിൽ നിയമം ശക്തമാക്കും -അദ്ദേഹം പറഞ്ഞു. കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും ഇതി​െൻറ അടിസ്ഥാനത്തിൽ മാത്രമേ എസ്​.ഡി.പി.​െഎയുടെ നിരോധനം സംബന്ധിച്ച്​ മന്ത്രിസഭ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

പുലികേശി നഗർ കോൺഗ്രസ്​ എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവും ബി.ജെ.പി അനുഭാവിയുമായ പി. നവീൻ ഫേസ്​ബുക്കിൽ മുഹമ്മദ്​ നബിയെ നിന്ദിക്കുന്ന തരത്തിൽ ​പോസ്​റ്റിട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധമാണ്​ അക്രമത്തിലും പൊലീസ്​ വെടിവെപ്പിലും കലാശിച്ചത്​. വെടിവെപ്പിൽ മൂന്നുപേർ മരിക്കുകയും 60 പൊലീസുകാർക്ക്​ പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പ്രതികളിലൊരാൾ കഴിഞ്ഞദിവസം ആശുപത്രിയിൽ മരിച്ചിരുന്നു.

അതേസമയം, അറസ്​റ്റി​െൻറ പേരിൽ ​പൊലീസ്​ നിരപരാധികളെ വേട്ടയാടുന്നതായി ഡി.ജെ ഹള്ളി, കെ.ജെ ഹള്ളി, കാവൽ ബൈരസാന്ദ്ര, പുലികേശി നഗർ മേഖലയിലെ ജനം കുറ്റപ്പെടുത്തി. അക്രമത്തിൽ പ​െങ്കടുത്തവരാണോ എന്ന്​ ഉറപ്പുവരുത്താതെ വീടുകളിൽനിന്ന്​ നിരവധി യുവാക്കളെ പൊലീസ്​ പിടിച്ചുകൊണ്ടുപോയതായി അവർ ചൂണ്ടിക്കാട്ടി. ഇതുവരെ 200ലേറെ പേരാണ്​ അറസ്​റ്റിലായത്​. ഇവരിൽ 80 പേരെ വടക്കൻ കർണാടകയിലെ ബെള്ളാരി ജയിലിലേക്ക്​​ മാറ്റി.

മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ഉന്നതതല യോഗത്തിൽ ആഭ്യന്തര മന്ത്രിക്ക്​ പുറമെ, ചീഫ്​ സെക്രട്ടറി ടി.എം. വിജയഭാസ്​കർ, അഡ്വക്കറ്റ്​ ജനറൽ പ്രഭുലിങ്​ നാവഡ്​ഗി, അഡീഷനൽ ചീഫ്​ സെക്രട്ടറി രജനീഷ്​ ഗോയൽ, ഡി.ജി.പി പ്രവീൺ സൂദ്​, ബംഗളൂരു സിറ്റി പൊലീസ്​ കമീഷണർ കമൽ പന്ത്​, മറ്റു മുതിർന്ന പൊലീസ്​ ഉദ്യോഗസ്ഥർ തുടങ്ങിയവർ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakauapabanglore violance
News Summary - uapa against accused people at banglore violance
Next Story