Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2019 2:47 AM GMT Updated On
date_range 9 July 2019 2:47 AM GMTഭീകരൻ: എൻ.െഎ.എക്ക് ചാപ്പ കുത്താം
text_fieldsbookmark_border
ന്യൂഡൽഹി: ഭീകരതയുടെ പേരിലുള്ള കേസുകളിൽ കുരുക്ക് കൂടുതൽ മുറുക്കി കേന്ദ്രം. സംഘട നകൾക്കു പുറമെ, ഭീകരബന്ധം സംശയിക്കുന്ന വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാൻ ദേശീയ അ ന്വേഷണ ഏജൻസിയായ എൻ.െഎ.എക്ക് അധികാരം നൽകുന്ന നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യു.എ.പി.എ) ഭേദഗതി ബിൽ ലോക്സഭയിൽ.
സംഘടനകളെമാത്രം ഇത്തരത്തിൽ മുദ്രകുത ്താനാണ് ഇപ്പോൾ നിയമം അനുവദിക്കുന്നത്. നിയമഭേദഗതി പ്രകാരം വ്യക്തിയെ ഭീകരനായ ി പ്രഖ്യാപിക്കാം. അന്വേഷിച്ചുവരുന്ന കേസുകൾ പ്രകാരം എൻ.െഎ.എക്ക് സ്വത്ത് പിടിച്ചെടുക്കാം. യു.എ.പി.എ നിയമത്തിെൻറ നാലാം ഷെഡ്യൂളിലാണ് ഇതിനായി ഭേദഗതി കൊണ്ടുവരുന്നത്.
യു.എ.പി.എ നിയമപ്രകാരം പിടികൂടിയ ഒേട്ടറെ യുവാക്കൾ വിചാരണ കൂടാതെ വർഷങ്ങളായി തടവിൽ കഴിയുേമ്പാൾ തന്നെയാണ്, ഇൗ കർക്കശ നിയമത്തിന് കൂടുതൽ പല്ലും നഖവും നൽകുന്ന നിയമഭേദഗതി ബിൽ സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. വ്യാപകമായ ദുരുപയോഗത്തിലേക്കു നയിക്കുന്നതും മൗലികാവകാശങ്ങൾക്ക് എതിരുമാണ് നിയമഭേദഗതിയെന്ന് കോൺഗ്രസ്, മുസ്ലിംലീഗ്, ആർ.എസ്.പി തുടങ്ങിയ പാർട്ടികൾ ചൂണ്ടിക്കാട്ടിയെങ്കിലും സർക്കാർ തള്ളിക്കളഞ്ഞു.
ഭീകരതയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം, കുറ്റവിചാരണ എന്നീ കാര്യങ്ങളിൽ എൻ.െഎ.എ പലവിധ പ്രയാസങ്ങൾ നേരിടുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ലിൽ വിശദീകരിച്ചു. യു.എൻ രക്ഷാസമിതി പ്രമേയങ്ങൾക്ക് അനുസൃതമായി ഇന്ത്യ പ്രവർത്തിക്കേണ്ടതുമുണ്ട്. ഭീകരതയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിൽ എൻ.െഎ.എ നേരിടുന്ന പ്രയാസങ്ങൾ എന്താണെന്ന പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിന് സർക്കാർ മറുപടി പറഞ്ഞില്ല. ഭീകരതയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാറിനുള്ളതെന്ന് ബിൽ അവതരിപ്പിച്ച ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡി വിശദീകരിച്ചു. നിരപരാധികൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദേശത്ത് ഇന്ത്യക്കാർക്കെതിരെ നടക്കുന്ന ഭീകരാക്രമണങ്ങൾ അന്വേഷിക്കാൻ എൻ.െഎ.എക്ക് അധികാരം നൽകുന്ന നിയമഭേദഗതി ബില്ലും സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു.
മനുഷ്യക്കടത്ത്, സൈബർ കുറ്റങ്ങൾ എന്നിവക്കെതിരെ അന്വേഷണം നടത്താൻ എൻ.െഎ.എക്ക് അധികാരം നൽകുന്നതുകൂടിയാണ് ബില്ലെന്ന് ആഭ്യന്തര സഹമന്ത്രി വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story