സ്വർണക്കടത്തിന് യു.എ.പി.എ; കേന്ദ്രസർക്കാറിനും എൻ.െഎ.എക്കും സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: സ്വർണക്കടത്തിന് ഭീകരപ്രവർത്തനം ആരോപിച്ച് യു.എ.പി.എ ചുമത്തി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹരജിയിൽ കേന്ദ്രത്തിനും എൻ.ഐ.എക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.
രാജസ്ഥാൻ സ്വദേശി മുഹമ്മദ് അസ്ലം നൽകിയ ഹരജിയിലാണ് ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ, ജസ്റ്റിസ് ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ചിെൻറ നടപടി.
2020 ജൂലൈയിൽ അസ്ലമടക്കം 11 പേരെയാണ് സ്വർണക്കടത്തിന് ജയ്പുർ വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയതത്. അസ്ലമിന് ഭീകരപ്രവർത്തകരോ സംഘടനകളോ ആയി ബന്ധം തെളിയിക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് അേദ്ദഹത്തിെൻറ അഭിഭാഷകർ വാദിച്ചു.
രാജ്യത്തിെൻറ സാമ്പത്തിക സുരക്ഷിതത്വം തകർക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്വർണക്കടത്ത് മാത്രമേ യു.എ.പി.എ നിയമപ്രകാരമുള്ള ഭീകരപ്രവർത്തനത്തിെൻറ പരിധിയിൽ വരുകയുള്ളൂ എന്ന കേരള ഹൈകോടതി വിധി അഭിഭാഷകർ സുപ്രീംകോടതിയിൽ ചൂണ്ടികാട്ടി.
സൗദിയിൽ തൊഴിലാളിയായ അസ്ലമിന് കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവിധം സാമ്പത്തിക ബുദ്ധിമുട്ടിലായിരിക്കെ ടിക്കറ്റും 10,000 രൂപയും നൽകാമെന്ന വാഗ്ദാനത്തിന്മേലാണ് സ്വർണം നാട്ടിലെത്തിക്കാൻ കൂട്ടുനിന്നതെന്നും അദ്ദേഹത്തിെൻറ അഭിഭാഷകൻ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.