യാത്രക്കിടെ ഊബർ ഡ്രൈവർ ഉറങ്ങി; ഡ്രൈവിങ്ങ് ഏറ്റെടുത്ത് യാത്രക്കാരി
text_fieldsപൂണെ: വാഹനം ഓടിക്കുന്നതിനിടെ ഊബർ ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് യാത്രക്കാരിയായ യുവതിക്ക് വാഹനത്തിെൻറ നിയന ്ത്രണം എടുക്കേണ്ടി വന്നു. തേജസ്വിനി ദിവ്യ നായിക് എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. പൂണെയിൽ നിന്ന് മുംബൈയി ലേക്ക് ഊബർ ടാക്സി ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ ഉറങ്ങുകയാണെന്ന് കണ്ടതോടെയാണ് 28 കാരിയായ യുവ തിക്ക് ക്യാബിെൻറ സ്റ്റിയറിങ് കൈയിലെടുക്കേണ്ടി വന്നത്.
തേജസ്വിനി ദിവ്യ നായിക് ഇതിെൻറ ദൃശ്യങ്ങൾ സമ ൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സമഭവം പുറത്തായത്. മുംബൈയിലെ അന്ധേരിയിലെ വീട്ടിലേക്ക് പോകാനായി പൂണെയിൽ നിന്നാണ് നായിക് വാഹനംബുക്ക് ചെയ്തത്.
‘‘ഡ്രൈവിങ്ങിനിടെ ഡ്രൈവർ നിരന്തരം ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഫോൺ താഴെവെച്ച ശേഷം അയാൾ ഉറങ്ങാൻ തുടങ്ങി” നായിക് പറഞ്ഞു. ഒരു ഘട്ടത്തിൽ കാർ മറ്റൊരു കാറിലും ഒരു ഡിവൈഡറിലും ഇടിച്ചു. ആവശ്യമെങ്കിൽ കുറച്ചുനേരം ഉറങ്ങിക്കൊള്ളാനും താൻ കാർ ഓടിക്കാമെന്ന് വാഗ്ദാനം ചെയ്തതായും അവർ പറയുന്നു.
ഒടുവിൽ വാഹനം താൻ ഓടിച്ചു. അരമണിക്കൂറോളം ഉറങ്ങിക്കോളാൻ താൻ പറഞ്ഞു. പുറംവേദന കാരണം കൂടുതൽ നേരം വാഹനമോടിക്കാൻ തനിക്ക്ബുദ്ധിമുട്ടുണ്ടെന്നും നായിക് പറയുന്നു. താൻ വാഹനമോടിക്കുമ്പോൾ ഉറങ്ങുന്നതിനുപകരം ക്യാബ് ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഡ്രൈവ് ചെയ്യാനുള്ള തെൻറ കഴിവിനെ അയാൾ പ്രശംസിച്ചു. ഒടുവിൽ അയാൾ ഉറങ്ങി. ലക്ഷ്യസ്ഥാനത്ത് എത്താൻ അരമണിക്കൂർ ബാക്കിയുള്ളപ്പോൾ ഡ്രൈവർ ഉറക്കമുണർന്ന് ഡ്രൈവിങ് ഏറ്റെടുക്കുകയായിരുന്നുവെന്നും നായിക് പറഞ്ഞു
ഒടുവിൽ ഡ്രൈവർ ഉറങ്ങിയപ്പോൾ തെളിവിനായി അയാൾ ഉറങ്ങുന്ന വീഡിയോ എടുക്കുകയും ഇത് പിന്നീട് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത് ക്യാബ് കമ്പനിയെ ടാഗ് ചെയ്യുകയുമായിരുന്നു. ഊബറുമായി ബന്ധപ്പെട്ടപ്പോൾ ഡ്രൈവർക്കെതിരെ നടപടിയെടുത്തതായി അറിയാൻ സാധിച്ചുവെന്നും യുവതി പറയുന്നു.
thanking god I’m alive right now and I wasn’t asleep when this happened & that I know how to drive.@Uber @Uber_Support @Uber_India I am seething with anger right now. how dare they drive if they’re not well rested? how dare they put anyone else’s life at risk?
— tejaswinniethepooh (@teja_main_hoon_) February 21, 2020
part 1 #uber pic.twitter.com/lUUFXpHCQS
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.