ഉബറിനും ഒലക്കും നിരക്കുകളില്‍ 20 ശതമാനം വരെ കമീഷന്‍ എടുക്കാന്‍ അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം
text_fieldsന്യൂഡല്‍ഹി: ഓണ്‍ലൈന്‍ അധിഷ്ഠിത ടാക്‌സി കമ്പനികളായ ഉബറിനും ഒലക്കും നിരക്കുകളില്‍ 20 ശതമാനം വരെ കമീഷന്‍ എടുക്കാന്‍ അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം. ഇത് പ്രാവര്‍ത്തികമായാല്‍ ഒരു ഓട്ടത്തിന് ലഭിച്ച നിരക്കിന്‍റെ 80 ശതമാനം മാത്രമാകും ഡ്രൈവര്‍ക്ക് ലഭിക്കുക. ബാക്കി 20 കമ്പനികൾക്ക് ലഭിക്കും. നിലവിലിത് പത്ത് ശതമാനമാണ്.
വെള്ളിയാഴ്ച പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കോവിഡിനെ തുടർന്ന് സുരക്ഷയും സാമൂഹിക അകലവും ഉറപ്പുവരുത്തുന്നതിനായി യാത്രക്കാർ വ്യക്തിഗത വാഹനങ്ങളിലേക്ക് തിരിയുമ്പോൾ ഓൺലൈൻ-ടാക്സി വാഹനങ്ങൾക്ക് ആവശ്യം കുറയുന്നതിനിടെയാണ് പുതിയ തീരുമാനം.
പത്ത് ശതമാനം കമ്മീഷന്‍ ഓണ്‍ലൈന്‍ ടാക്‌സികളുടെ വരുമാനത്തെയും പ്രവര്‍ത്തനത്തെയും ബാധിക്കുമെന്ന് ചില വിപണി വിദഗ്ധര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരക്കുള്ള സമയത്തെ നിരക്കിലെ വര്‍ധന പരമാവധി, അടിസ്ഥാന നിരക്കിന്‍റെ ഒന്നര മടങ്ങേ പാടുള്ളൂവെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
കമ്പനികൾ ഡ്രൈവർമാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാതിരിക്കണമെന്നും സർക്കാർ മാർഗ്ഗനിർദ്ദേശത്തിൽ ശിപാർശ ചെയ്യുന്നു. യൂബറിന്‍റെ ലോകത്തെ മൊത്തം ഓട്ടങ്ങളില്‍ 11 ശതമാനം ഇന്ത്യയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.