ഗ്രീൻ, ഓറഞ്ച് സോണുകളിൽ ഇന്ന് മുതൽ ഊബർ സർവീസ്
text_fieldsന്യൂഡൽഹി: നിബന്ധനകളോടെ ഗ്രീൻ ഓറഞ്ച് സോണുകളിൽ സർവീസ് ആരംഭിക്കുമെന്ന് ഊബർ അറിയിച്ചു. കേരളത്തിലെ കൊച്ചി, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലാണ് ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കുക. ഗ്രീൻ സോണുകളിൽ ഡ്രൈവറെ കൂടാതെ രണ്ട് യാത്രാക്കാരെയാണ് അനുവദിക്കുക. യാത്ര ചെയ്യുന്ന സമയത്ത് ഡ്രൈവറുടെ അരികിലുള്ള സീറ്റിൽ ആരും ഇരിക്കരുതെന്നും കമ്പനി നിഷ്കർഷിക്കുന്നു.
ഗ്രീൻ സോണുകളായ കട്ടക്ക്, ഗുവാഹത്തി, ജംഷഡ്പുർ, സിൽവാസ, ദാമൻ എന്നിവിടങ്ങളിലും ഓറഞ്ച് സോണുകളായ അമൃത് സർ, ഗുഡ്ഗാവ്, പഞ്ച്കുല, തിരുച്ചിറാപ്പിള്ളി, അസൻസോൾ, ഹുബ്ലി, പ്രയാഗ് രാജ്, ഉദയ്പുർ, ഭുവനേശ്വർ, കോഴിക്കോട്, പുതുച്ചേരി, വാപി, കോയമ്പത്തൂർ, മാംഗ്ളൂർ, രാജ്കോട്ട്, വിശാഖപട്ടണം, ഡെഹ്റാഡൂൺ, മെഹ്സാന, റോത്തക്ക്, ദുർഗാപുർ, മൊഹാലി, തിരുവനന്തപുരം, ഗാസിയാബാദ്, നദിയാദ് എന്നിവിടങ്ങളിലുമാണ് തിങ്കളാഴ്ച സർവീസ് പുനരാരംഭിക്കുന്നത്.
റെഡ്സോണുകളിൽ സർവീസ് നടത്തില്ലെങ്കിലും സ്ഥിരം ഉപഭോക്താക്കളുടെ അവശ്യസേവനങ്ങൾക്ക് വേണ്ടി ചില നഗരങ്ങളിൽ ഊബർ സർവീസ് നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
രോഗബാധിതരാണെങ്കിൽ വീട്ടിൽ തന്നെയിരിക്കുക, യാത്രക്ക്് മുൻപും ശേഷവും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക, യാത്രയിൽ നിർബന്ധമായും മാസ്ക് ധരിക്കുക, തുമ്മലോ ചുമയോ വന്നാൽ ടിഷ്യു പേപ്പർ ഉപയോഗിക്കുക, എ.സി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക, പരമാവധി ഡിജിറ്റൽ പേയ്മെന്‍റ് ഉപയോഗപ്പെടുത്തുക എന്നിങ്ങനെയുള്ള നിബന്ധനകൾ പാലിക്കണമെന്ന് യാത്രക്കാരോട് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.