വളർത്തുമൃഗങ്ങൾക്ക് റൈഡൊരുക്കാന്‍ 'ഊബർ പെറ്റ്'
text_fieldsബംഗളൂരു: വളർത്തുമൃഗങ്ങൾക്കുള്ള റൈഡുകൾക്കായി 'ഊബർ പെറ്റു'മായി ഇന്ത്യയിലെ റൈഡ് ഷെയറിങ് ആപ്പുകളിൽ ഒന്നായ ഊബർ. യാത്രക്കാർക്ക് അവരുടെ വളർത്തുമൃഗങ്ങളെ സവാരിക്കായി കൊണ്ടുപോവാനാണ് പ്രധാനമായും ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ഇതുവഴി സമ്മർദരഹിതമായ യാത്രയാണ് ഊബർ ലക്ഷ്യമിടുന്നത്.
യാത്രക്കാർക്ക് അവരുടെ വളർത്തുമൃഗത്തോടൊപ്പമുള്ള യാത്ര ബുക്ക് ചെയ്യാനുള്ള ഓപ്‌ഷൻ ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. വളർത്തുമൃഗങ്ങളെ യാത്രയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ സംവിധാനം വിജയമാകുമെന്നാണ് ഇതിന്‍റെ നിർമാതാക്കൾ അഭിപ്രായപ്പെടുന്നത്.
വളർത്തുമൃഗങ്ങൾ അവരുടെ കുടുംബങ്ങൾക്ക് എത്രത്തോളം പ്രധാനമാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. അതുകൊണ്ട് തന്നെ യാത്രകളിൽ അവരെ ഉൾപ്പെടുത്താൻ കുടുംബങ്ങൾ ആഗ്രഹിക്കും. വളർത്തുമൃഗങ്ങളുടെ ഉടമകൾക്കും അവരുടെ കൂട്ടുകാർക്കും യാത്ര എളുപ്പമാക്കാനാണ് ഇങ്ങനെയൊരു സംവിധാനം നടപ്പിലാക്കിയത്.
ഇതുവഴി വളർത്തുമൃഗങ്ങളുടെ ഉടമകൾക്ക് യാത്ര സൗകര്യപ്രദവുമാക്കുക,വളർത്തുമൃഗങ്ങളെ യാത്രകളിൽ ഉൾപ്പെടുത്തുക,ഡ്രൈവർമാർക്ക് അധിക വരുമാന അവസരങ്ങൾ സൃഷ്ടിക്കുക ഇതൊക്കെയാണ് ഊബർ പെറ്റിന്‍റെ പ്രാഥമിക ലക്ഷ്യങ്ങൾ. ഊബർ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും റൈഡർ വെർട്ടിക്കൽസ് മേധാവി ശ്വേത മന്ത്രി പറഞ്ഞു.
ബംഗളൂരിലെ റൈഡർമാർക്കായി ഊബർ ആപ്പിൽ റിസർവ്-ഒൺലി ഓപ്ഷനായി ഊബർ പെറ്റ് ലഭ്യമാകും. യാത്രക്കാർക്ക് അവരുടെ റൈഡുകൾ 60 മിനിറ്റ് മുതൽ 90 ദിവസം വരെ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.