ഉദയ്പൂർ ഘാതകർ ന്യൂനപക്ഷ മോർച്ചയുടെ സജീവ പ്രവർത്തകർ; ബി.ജെ.പി ബന്ധം പുറത്ത്
text_fieldsഉദയ്പുർ: രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതികളായ റിയാസ് അക്തരിയും ഗൗസ് മുഹമ്മദും വർഷങ്ങളായി ബി.ജെ.പിയുമായി പ്രവർത്തിക്കുന്നതായുള്ള തെളിവുകൾ പുറത്ത്. രാജസ്ഥാനിലെ ന്യൂനപക്ഷ മോർച്ചയുടെ സജീവ പ്രവർത്തകരാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. രാജസ്ഥാനിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ചയിലെ അംഗമായ റിയാസ് അക്തരി, 2019-ൽ സൗദി അറേബ്യയിലെ തീർഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ബി.ജെ.പി ഉദയ്പൂരിൽ സ്വീകരണം നൽകിയിരുന്നു.
പ്രാദേശിക ബി.ജെ.പി യൂണിറ്റുമായുള്ള ഇവരുടെ ബന്ധം ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ്. സംഘ്പരിവാർ ബന്ധം പുറത്തുവന്നതോടെ, ബി.ജെ.പിയും കേന്ദ്രസർക്കാറും പ്രതിരോധത്തിലായിരിക്കുകയാണ്. ഈ കൊലപാതകത്തിലൂടെ രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള സംഘ്പരിവാർ ഗൂഡാലോചന നടന്നതായുള്ള വിമർശനങ്ങളാണുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.