ഉദയ്പൂർ കൊലപാതക കേസിലെ പ്രതികൾക്ക് നേരെ ജയ്പൂരിൽ അഭിഭാഷകരുടെ ആക്രമണം
text_fieldsജയ്പൂർ: ഉദയ്പൂർ കനയ്യ ലാലിന്റെ കൊലപാതക കേസിലെ പ്രതികൾക്ക് നേരെ അഭിഭാഷകരുടെ ആക്രമണം. ജയ്പൂർ കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുപോകുമ്പോഴാണ് ആക്രമണമുണ്ടായത്. പാകിസ്താൻ തുലയട്ടെയെന്ന മുദ്രവാക്യം വിളിച്ച അഭിഭാഷകരാണ് പ്രതികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രതികളെ വാഹനത്തിലേക്ക് മാറ്റിയത്. പ്രതികളെ അഭിഭാഷകർ ആക്രമിക്കുന്നതിന്റെ വിഡിയോയും പുറത്ത് വന്നിട്ടുണ്ട്.
റിയാസ് അക്തരി, ഗൗസ് മുഹമ്മദ് എന്നീ പ്രതികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതികളെ 10 ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. ജൂലൈ 12 വരെ പ്രതികൾ എൻ.ഐ.എ കസ്റ്റഡിയിൽ തുടരും. ഉദയ്പൂരിലെ ധന്മണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം അരങ്ങേറിയത്. പ്രവാചകനിന്ദ നടത്തിയതിനെ തുടർന്ന് ബി.ജെ.പി സസ്പെൻഡ് ചെയ്ത നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്നാരോപിച്ച് തയ്യൽക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കനയ്യലാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതക ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതികളായ ഗൗസ് മുഹമ്മദ്, റിയാസ് എന്നിവരെ പൊലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.