ഉദയ്പൂർ കൊലപാതകം: ഐ.ജിയും പൊലീസ് സൂപ്രണ്ടും ഉൾപ്പെടെ 32 പൊലീസുകാർക്ക് സ്ഥലം മാറ്റം
text_fieldsജയ്പൂർ: ഉദയ്പുരിലെ തയ്യൽക്കാരൻ കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വിമർശനമുയർന്നതിനെ തുടർന്ന് ഐ.ജിയും ഉദയ്പൂർ പൊലീസ് സൂപ്രണ്ടും ഉൾപ്പെടെ 32 മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. കൊലപാതകം തടയാൻ വേണ്ട നപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ച് എ.എസ്.ഐയെ സസ്‍പെൻഡ് ചെയ്തു.
ഭീഷണിയുണ്ടെന്ന് പൊലീസിൽ പരാതിപ്പെട്ടിട്ടും കനയ്യക്ക് സംരക്ഷണം നൽകിയില്ലെന്നാണ് പൊലീസിനു നേരെ ഉയരുന്ന ആരോപണം. പ്രവാചക നിന്ദ നടത്തിയ നുപുർ ശർമയെ പിന്തുണച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിനാണ് കനയ്യക്ക് ഭീഷണി നേരിട്ടത്.
ചൊവ്വാഴ്ചയാണ് കനയ്യ കൊല്ലപ്പെടുന്നത്. രണ്ടുപേർ കടയിൽ കയറി കനയ്യയെ വെട്ടിക്കൊല്ലുകയും കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികളായ റിയാസ് അക്തരി, ഗൗസ് മുഹമ്മദ് എന്നിവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കൂടി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. കേസ് എൻ.ഐ.എക്ക് കൈമാറി. രണ്ട് പ്രതികളെയും ഇന്നലെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.