വിശ്വാസം നേടി ഉദ്ധവ് സർക്കാർ
text_fieldsമുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, എന്‍ .സി.പി, കോണ്‍ഗ്രസ് സഖ്യ (മഹാ വികാസ് അഗാഡി) സര്‍ക്കാർ വിശ്വാസവോട്ട് നേടി. വോട്ടെടുപ്പ ിൽ പെങ്കടുക്കാതെ ബി.ജെ.പി സഭ ബഹിഷ്കരിച്ചു. 288 അംഗ സഭയിൽ 169 എം.എൽ.എമാരാണ് മുഖ്യമന്ത ്രി ഉദ്ധവ് താക്കറെയെ പിന്തുണച്ചത്. 145 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ ്യം.
രണ്ട് അംഗങ്ങളുള്ള അസദുദ്ദീൻ ഉവെസിയുടെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ, ഒാരോ അംഗങ്ങൾ വീതമുള്ള സി.പി.എം, രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന എന്നിവർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. തലയെണ്ണിയായിരുന്നു പരിശോധന. േപ്രാ ടെം സ്പീക്കർ ദിലീപ് വത്സെ പാട്ടീലാണ് സഭ നിയന്ത്രിച്ചത്. മുറപ്രകാരമല്ല സഭ വിളിച്ചു ചേർത്തതെന്നതുൾപ്പെടെ ഒട്ടേറെ ആരോപണങ്ങളുയർത്തിയാണ് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിെൻറ നേതൃത്വത്തിൽ ബി.ജെ.പി സഭയിൽനിന്ന് ഇറങ്ങിപ്പോയത്.
സർക്കാർ അടിമുടി നിയമവിരുദ്ധ നടപടികളിലൂടെയാണ് വിശ്വാസവോട്ട് നേടിയതെന്ന് ബി.ജെ.പി ആരോപിച്ചു. മുഖ്യമന്ത്രി, ആറ് മന്ത്രിമാർ എന്നിവരിൽ ചിലർ മറാത്ത ചക്രവർത്തി ശിവജി, മറ്റുള്ളവർ സോണിയ ഗാന്ധി, ശരദ് പവാർ എന്നിവരുടെ പേരുകളിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അത് അസാധുവാണെന്നാണ് ബി.ജെ.പി വാദം.
എം.എൽ.എമാരുടെ സത്യപ്രതിജ്ഞക്കായി ഗവർണർ നിയമിച്ച പ്രോ ടെം സ്പീക്കർ ബി.ജെ.പിയിലെ കാളിദാസ് കൊളംബ്കറെ മാറ്റിയതും നിയമവിരുദ്ധമാണ്. ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്ന പേടിയാണ് ഇതിനുപിന്നിലെന്ന് ഫഡ്നാവിസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.