ഉദ്ധവ് പക്ഷം എം.എൽ.എമാർ പാർട്ടി വിപ്പ് അനുസരിച്ചില്ലെങ്കിൽ അയോഗ്യരാക്കുമെന്ന് ഷിൻഡെ വിഭാഗം
text_fieldsമുംബൈ: ഉദ്ധവ് താക്കറെയോട് കൂറുപുലർത്തുന്നവരടക്കം എല്ലാ എം.എൽ.എമാരും പാർട്ടി വിപ്പ് അനുസരിക്കണമെന്ന് ഏക്നാഥ് ഷിൻഡെ വിഭാഗം ശിവസേന. അല്ലാത്ത പക്ഷം അവർ അയോഗ്യരാക്കപ്പെടുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി. ശിവസേന സ്ഥാപകൻ അന്തരിച്ച ബാൽ താക്കറെയതുടെ പൗത്രനും ഉദ്ധവ് താക്കറെയുടെ പുത്രനുമായ ആദിത്യതാക്കറെക്കും ഇത് ബാധനകമാണ്.
ഉദ്ധവ് താക്കറെക്ക് പിന്തുണ നൽകുന്ന എം.എൽ.എമാരും നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് ശിവസേന ചീഫ് വിപ്പ് ഭരത് ഗോഗവലെ പറഞ്ഞു. അവർക്ക് പാർട്ടി പേരും ചിഹ്നവും നഷ്ടപ്പെട്ടിരിക്കുകയാണ്. ഫെബ്രുവരി 27ന് തുടങ്ങുന്ന ബജറ്റ് സെഷനു മുമ്പായി ഞങ്ങൾ വിപ്പ് നൽകും. അവർ അത് അനുസരിച്ചില്ലെങ്കിൽ എം.എൽ.എ എന്ന നിലയിൽ അയോഗ്യരാകും. കുറച്ച് മുമ്പ് അവർ ഞങ്ങൾക്ക് മുന്നിലായിരുന്നു. ഇപ്പോൾ ഞങ്ങൾ അവർക്ക് മുന്നിൽ പോകും. -ചീഫ് വിപ്പ് വ്യക്തമാക്കി.
അവിഭാജ്യ ശിവസേനക്ക് 56 എം.എൽ.എമാർ ഉണ്ടായിരുന്നു. അതിൽ 40 എം.എൽ.എമാർ ഷിൻഡെ വിഭാഗത്തോടൊപ്പം ചേർന്നു. 19 എം.പിമാരിൽ 13 പേരും ഷിൻഡെ വിഭാഗത്തിൽ ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.