അച്ഛേദിന്‍ പരസ്യങ്ങളില്‍ മാത്രം; കേന്ദ്ര സർക്കാറിനെ വിമർശിച്ച് ശിവസേന
text_fieldsമംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. മോദി സർക്കാർ അവകാശപ്പെട്ട ‘അച്ഛേ ദിൻ’ പരസ്യങ്ങളിൽ മാത്രമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. മോദി അധികാരം അദ്ദേഹത്തില്‍ തന്നെ കേന്ദ്രീകരിക്കുകയാണെന്നും ശിവസേന മുഖപത്രമായ സാമ്നയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി.
മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധി പഞ്ചായത്ത് രാജിലൂടെ അധികാരവികേന്ദ്രീകരണത്തിനാണ് ശ്രമിച്ചത്. എന്നാല്‍ ഇപ്പോള്‍ എല്ലാം പ്രധാനമന്ത്രിയുടെ ഇഷ്ടപ്രകാരമാണ് നടക്കുന്നത്. നോട്ട് അസാധുവാക്കലിനെ തുടർന്ന് 15 ലക്ഷം ആളുകൾക്കു തൊഴിൽ നഷ്ടമായി. ഏതാണ്ട് 60 ലക്ഷം ആളുകളെ നോട്ട് അസാധുവാക്കൽ ബാധിച്ചു. ഇവയെ നേരിടാൻ എന്തു നടപടിയാണ് സർക്കാർ സ്വീകരിച്ചത്. ഇതാണോ ശരിയായ ജനാധിപത്യമെന്നും താക്കറെ ചോദിച്ചു.
നോട്ട് അസാധുവാക്കലും ജി.എസ്.ടിയും ജനങ്ങളെ ദോഷകരമായി ബാധിച്ചു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് 15 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. ജി.എസ്.ടി വന്നതോടെ ചെക് പോസ്റ്റുകള്‍ ഇല്ലാതായി. അത് രാജ്യരക്ഷക്ക് ഭീഷണിയാണ്. തെറ്റായ നയങ്ങളെ വിമര്‍ശിച്ചാല്‍ സര്‍ക്കാര്‍ വിരുദ്ധതയാണെന്ന് കുറ്റപ്പെടുത്തും. അങ്ങനെ പറയുന്നത് ശരിയല്ലെന്നും ശിവസേന എപ്പോഴും ജനങ്ങള്‍ക്കൊപ്പമാണെന്നും താക്കറെ പറഞ്ഞു.
മഹാരാഷ്ട്ര സർക്കാരിനെയും അദ്ദേഹം കുറ്റപ്പെടുത്തി. കടങ്ങൾ എഴുതിത്തള്ളുന്ന കാര്യത്തിൽ കർഷകരെ ഫഡ്നാവിസ് സർക്കാർ കബളിപ്പിക്കുകയാണ്. ബാങ്കുകൾക്ക് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിർദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.