Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുടുംബാധിപത്യത്തെ...

കുടുംബാധിപത്യത്തെ കുറിച്ച് പറയുന്നതിന് മുമ്പ് കുടുംബത്തെ പരിപാലിക്കാൻ പഠിക്കു; മോദിയെ വിമർശിച്ച് താക്കറെ

text_fields
bookmark_border
കുടുംബാധിപത്യത്തെ കുറിച്ച് പറയുന്നതിന് മുമ്പ് കുടുംബത്തെ പരിപാലിക്കാൻ പഠിക്കു; മോദിയെ വിമർശിച്ച് താക്കറെ
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമർശിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. കുടുംബാധിപത്യത്തെ കുറിച്ച് പറയുന്നതിന് മുമ്പ് കുടുംബത്തെ പരിപാലിക്കുന്നത് എങ്ങനെയാണെന്ന് പഠിക്കണമെന്നായിരുന്നു ഉദ്ധവ് താക്കറെയുള്ള വിമർശനം. മുംബൈയിൽ നടന്ന പാർട്ടി അംഗങ്ങളുടെ യോഗത്തിലാണ് ഉദ്ധവിന്റെ വിമർശനം.

കുടുംബാധിപത്യത്തെ പ്രോൽസാഹിപ്പിക്കുകയാണെന്ന വിമർശനം ഇക്കാലത്ത് ഉയരുന്നുണ്ട്. സ്വന്തം കുടുംബത്തെ അവഗണിച്ചവരാണ് രാജവംശങ്ങളെ കുറിച്ചും കുടുംബാധിപത്യത്തെ കുറിച്ചുമെല്ലാം പറയുന്നതെന്ന് ഉദ്ധവ് വിമർശിച്ചു. സ്വേച്ഛാധിപത്യത്തിനെതിരായാണ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

തെരഞ്ഞെടുപ്പ് നേരത്തെ നടക്കാൻ സാധ്യതയുണ്ടെന്നും അതിനായി തയാറാവണമെന്ന് താക്കറെ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ഡിസംബർ മാസത്തേക്കായി വിമാനങ്ങളും ഹെലികോപ്ടറുകളും ബി.ജെ.പി ബുക്ക് ചെയ്തിട്ടുണ്ടെന്ന വാർത്തകൾ വരുന്നുണ്ട്. ഇത് ചിലപ്പോൾ തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിന്റെ ഭാഗമായാവമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiUddhav Thackeray
News Summary - Uddhav Thackeray Criticises PM Modi's Family During Meeting in Mumbai
Next Story