പാർട്ടി പേരും ചിഹ്നവും നഷ്ടമായതിനു പിന്നാലെ ഉദ്ധവ് താക്കറെ സുപ്രീംകോടതിയിൽ
text_fieldsമുംബൈ: പാർട്ടി ചിഹ്നവും പേരും രാഷ്ട്രീയ എതിരാളിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെക്ക് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ.
മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‍വിയാണ് ഇക്കാര്യം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ അവതരിപ്പിച്ചത്. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും. നടപടിക്രമങ്ങൾക്കായി നാളെ കോടതിയിലെത്തണമെന്നുമായിരുന്നു ഹരജിയിൽ ബെഞ്ചിന്റെ നിർദേശം. സംസ്ഥാനത്തെ സംബന്ധിച്ച ഹരജികളിൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് മഹാരാഷ്ട്ര സർക്കാരിന് പറയാനുള്ള കേൾക്കണമെന്ന് കഴിഞ്ഞ ദിവസം ഏക്നാഥ് ഷിൻഡെ സുപ്രീംകോടതിയോട് അഭ്യർഥിച്ചിരുന്നു.
യഥാർഥ ശിവസേന ഷിൻഡെ വിഭാഗമാണെന്ന് പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പ് ചിഹ്നവും പാർട്ടി പേരും വിമത വിഭാഗത്തിനു നൽകിയത്. വിധി ഉദ്ധവ് താക്കറെക്ക് വലിയ തിരിച്ചടിയായിരുന്നു. 1966ൽ അദ്ദേഹത്തിന്റെ പിതാവ് ബാൽ താക്കറെ ആണ് ശിവസേന സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.