Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷി​​ൻ​​ഡെ​​ പക്ഷത്തിന്...

ഷി​​ൻ​​ഡെ​​ പക്ഷത്തിന് തിരിച്ചടി; ശി​​വാ​​ജി പാ​​ർ​​ക്കി​​ലെ ദ​​സ​​റ റാ​​ലി​​ക്ക്​ ഉദ്ദവ് പക്ഷത്തിന് അനുമതി

text_fields
bookmark_border
ഷി​​ൻ​​ഡെ​​ പക്ഷത്തിന് തിരിച്ചടി; ശി​​വാ​​ജി പാ​​ർ​​ക്കി​​ലെ ദ​​സ​​റ റാ​​ലി​​ക്ക്​ ഉദ്ദവ് പക്ഷത്തിന് അനുമതി
cancel

മും​​ബൈ: ശി​​വാ​​ജി പാ​​ർ​​ക്കിൽ ദ​​സ​​റ റാ​​ലി​​ നടത്താൻ​ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലെ ശിവസേന പക്ഷത്തിന് ബോംബെ ഹൈകോടതിയുടെ അനുമതി. ശിവസേനയിലെ ഏ​​ക്​​​നാ​​ഥ്​ ഷി​​ൻ​​ഡെ​​യു​​ടെ വി​​മ​​ത​​പ​​ക്ഷത്തിന് വിധി വൻ തിരിച്ചടിയായി.

ശി​​വാ​​ജി പാ​​ർ​​ക്കി​​ലെ ദ​​സ​​റ റാ​​ലി​​ക്ക്​ ഇരുപക്ഷത്തിനും മും​​ബൈ ന​​ഗ​​ര​​സ​​ഭ അ​​നു​​മ​​തി നി​​ഷേ​​ധി​​ച്ചിരുന്നു. ന​​ഗ​​ര​​സ​​ഭയുടെ വിലക്കിനെതിരെ ബോം​​​ബെ ഹൈ​​കോ​​ട​​തി​​യെ സ​​മീ​​പിക്കുകയും ഉദ്ദവ് പക്ഷം അനുമതി നേടിയെടുക്കുകയുമായിരുന്നു. ജുഡീഷ്യറിയിലുള്ള തങ്ങളുടെ വിശ്വാസം ഉറപ്പിക്കപ്പെട്ടുവെന്ന് വിധിയെ സ്വാഗതം ചെയ്ത് ഉദ്ദവ് വിഭാഗം പ്രതികരിച്ചു.

പാ​​ർ​​ട്ടി​​യു​​ടെ നി​​ല​​പാ​​ടും ന​​യ​​ങ്ങ​​ളും പ്ര​​ഖ്യാ​​പി​​ക്കു​​ന്ന ദ​​സ​​റ റാ​​ലി 1966 മു​​ത​​ൽ ശി​​വാ​​ജി പാ​​ർ​​ക്കി​​ലാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. പാർട്ടി രണ്ട് വിഭാഗങ്ങളായി പിരിഞ്ഞതോടെ ഇത്തവണത്തെ ദ​​സ​​റ റാ​​ലിക്ക് ശിവസേന പ്രവർത്തകർ ഏറെ പ്രധാന്യം കൽപിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uddhav ThackerayDussehra Rally
News Summary - Uddhav Thackeray-led Shiv Sena gets court permission for Dussehra rally at Shivaji Park
Next Story