ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
text_fieldsമുംബൈ: ഒരു മാസം നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ 18ാമത് മുഖ്യമ ന്ത്രിയായി ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യം (മഹാ വികാസ് അഗാഡി) നേതാവും ശിവസേന അധ്യക ്ഷനുമായ ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച വൈകീട്ട് 6.40ന് ദാദറി ലെ ശിവജി പാർക്കിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.
ഉദ്ധവിനൊപ്പം മൂന്നു പാർട്ടികളിൽന ിന്നും ഒന്നോ രണ്ടോ പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ െചയ്യും. നാലു ദിവസം മുമ്പ് പാതിരാ അട ്ടിമറിയിലൂടെ ദേവേന്ദ്ര ഫഡ്നാവിസിെൻറയും അജിത് പവാറിെൻറയും നേതൃത്വത്തിൽ നില വിൽവന്ന ബി.ജെ.പി സർക്കാർ വീണതോടെ ചൊവ്വാഴ്ച രാത്രിയാണ് മഹാ വികാസ് അഗാഡി ഉദ്ധവി െൻറ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിക്കാൻ ഗവർണറെ കണ്ട് അവകാശമുന്നയിച്ചത്.
സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ബുധനാഴ്ച നടന്ന പ്രത്യേക നിയമസഭയിൽ ദേവേന് ദ്ര ഫഡ്നാവിസ്, അജിത് പവാർ, ആദിത്യ താക്കറെ തുടങ്ങി 288 എം.എൽ.എമാരും സത്യപ്രതിജ്ഞ ചൊ ല്ലി. മുഖ്യമന്ത്രിപദമുൾെപടെ ശിവസേനക്ക് 16 മന്ത്രിമാർ, എൻ.സി.പിക്ക് ഉപമുഖ്യമന്ത്രി പദമുൾെപടെ 14, കോൺഗ്രസിന് സ്പീക്കർ പദമുൾെപടെ 12 എന്നിങ്ങനെയാണ് മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് മഹാ വികാസ് അഗാഡിയുടെ യോഗത്തിലെ ധാരണ.
ശിവസേന, എൻ.സി.പി, കോൺഗ്രസ് നേതാക്കൾ വൈകിയും ചർച്ച തുടരുകയാണ്. മൂന്ന് എം.എൽ.എമാരുള്ള ഹിതേന്ദ്ര ഠാകുറിെൻറ ബഹുജൻ വികാസ് അഗാഡിയും പിന്തുണ പ്രഖ്യാപിച്ചതോടെ മഹാ വികാസ് അഗാഡിയുടെ അംഗബലം169 ആയി. 288 അംഗ സഭയിൽ 145 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സത്യപ്രതിജ്ഞ ചെയ്ത് ഏഴു ദിവസത്തിനകം ഉദ്ധവ് ഭൂരിപക്ഷം തെളിയിക്കണം.
20 വർഷങ്ങൾക്കു ശേഷമാണ് മഹാരാഷ്ട്രയിൽ ശിവസനക്ക് മുഖ്യമന്ത്രിയുണ്ടാകുന്നത്. 1995ൽ ശിവസേന, ബി.ജെ.പി സഖ്യ സർക്കാറിൽ മനോഹർ േജാഷിയും, നാരായൺ റാണെയുമാണ് മുമ്പ് മുഖ്യമന്ത്രിമാരായത്. താക്കറെ കുടുംബത്തിൽനിന്നുള്ള ആദ്യ മുഖ്യമന്ത്രി കൂടിയാണ് ഉദ്ധവ്. പാർട്ടി സ്ഥാപകൻ ബാൽ താക്കറെയെ സംസ്കരിച്ച ചെയ്ത ശിവജി പാർക്കാണ് സത്യപ്രതിജ്ഞക്ക് തിരഞ്ഞെടുത്തത്.
ബുധനാഴ്ച ഉദ്ധവും ഭാര്യ രശ്മിയും ഗവർണർ ഭഗത്സിങ് കോശിയാരിയെ സന്ദർശിക്കുകയും പിന്നീട് ഉദ്ധവ് പവാറിനെ കണ്ട് ചർച്ചനടത്തുകയും ചെയ്തു. അതിരുവിട്ട രാഷ്ട്രീയ അട്ടിമറിക്ക് ശേഷം ബി.ജെ.പിയോടുള്ള വീറും വാശിയും സത്യപ്രതിജ്ഞ ചടങ്ങിൽ പ്രകടമാകും. അഗാഡിയിലെ പാർട്ടികളുടെ ശക്തിപ്രകടനമുണ്ടാകും.
സോണിയ ഗാന്ധി, കോൺഗ്രസ് മുഖ്യമന്ത്രിമാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്. സോണിയ വരാനിടയില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
മറാത്തി മണ്ണിൽ ആദ്യ താക്കറെ മുഖ്യമന്ത്രി
മുംബൈ: പതിവ് തെറ്റിച്ച് മഹാരാഷ്ട്ര നിയമസഭയിൽ രണ്ടു താക്കറെമാർ. അതും അച്ഛനും മകനും. മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെയും മന്ത്രിയാകാൻ സാധ്യതയുള്ള മകൻ ആദിത്യ താക്കറെയും.
ബുധനാഴ്ച എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത ആദിത്യ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ താക്കറെ കുടുംബാംഗമാണ്.
വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ഉദ്ധവ് ആറു മാസത്തിനകം എം.എൽ.എ ആയോ നിയമസഭ കൗൺസിൽ അംഗമായോ തെരഞ്ഞെടുക്കപ്പെടണം. ശിവസേന കോട്ടയായ മാഹിമിലെ സിറ്റിങ് എം.എൽ.എ ഉദ്ധവിന് വഴിമാറുമെന്നാണ് സൂചന.
തൊട്ടടുത്ത വർളി മണ്ഡലത്തിൽനിന്നാണ് ആദിത്യ ജയിച്ചത്. ‘മാതോശ്രീ’ യിൽ ഇരുന്നു ഭരിക്കുന്നതായിരുന്നു താക്കറെ കുടുംബത്തിെൻറ ഇതുവരെയുള്ള ശൈലി. 95ൽ സേന ഭരിച്ചപ്പോൾ സർക്കാറിെൻറ റിമോട്ട് ‘മാതോശ്രീ’യിലിരുന്ന ബാൽ താക്കറെയുടെ കൈയിലായിരുന്നു. എന്നാൽ, ഇത്തവണ വിപരീത ദിശയിലുള്ളവരുടെ സഖ്യമായതിനാൽ സർക്കാറിെൻറ നിലനിൽപിന് ശരദ് പവാറിെൻറ ഉപദേശപ്രകാരം ഉദ്ധവ് തന്നെ നേരിട്ടിറങ്ങുകയാണ്.
ദാദറിലെ ശിവജി പാർക്കിലാണ് ഉദ്ധവിെൻറ സത്യപ്രതിജ്ഞ ചടങ്ങ് എന്നതിലുമുണ്ട് പ്രത്യേകത. ശിവസേന പാർട്ടിയായി പ്രഖ്യാപിച്ചതും വാർഷിക ദസറ റാലിയിൽ ബാൽ താക്കറെ നയങ്ങൾ പ്രഖ്യാപിച്ചതും ശിവജി പാർക്കിലാണ്. ബാൽ താക്കറെയെ സംസ്കരിച്ചതും സ്മാരകവും ഇവിടെയാണ്. അതിനാലാണ് സത്യപ്രതിജ്ഞക്ക് ഈ വേദി തെരഞ്ഞെടുത്തത്. കനത്ത കാവലിലാണ് പൊലീസ് ഇവിടെ വേദി ഒരുക്കുന്നത്. ചടങ്ങ് ആഘോഷമാക്കാനാണ് സേനയുടെ ആലോചന. വ്യാഴാഴ്ച വൈകീട്ട് 6.45നാണ് സത്യപ്രതിജ്ഞ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.