'ഞാൻ മാപ്പ് ചോദിക്കുന്നു' കോവിഡ് ആശുപത്രിയിലെ തീപിടിത്തത്തിൽ ഉദ്ധവ് താക്കറെ
text_fields'മുംബൈ: മുംബൈയിൽ 10 പേരുടെ മരണത്തിനിടയാക്കിയ കോവിഡ് ആശുപത്രിലെ തീപിടിത്തത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മാപ്പ് ചോദിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളോടാണ് അദ്ദേഹം മാപ്പ് ചോദിച്ചത്.
സംവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. ആളുകളെ രക്ഷപെടുത്താൻ അഗ്നിശമന സേനാംഗങ്ങൾ വലിയ പരിശ്രമമാണ് നടത്തിയത്. എന്നാൽ വെന്റിലേറ്ററിലുണ്ടായിരുന്ന ചിലരെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. മരിച്ചവരുടെ കുടുംബങ്ങളോട് മാപ്പ് ചോദിക്കുകയാണെന്നും ഉദ്ദവ് പറഞ്ഞു. സംഭവ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
തീപിടിത്തത്തിൽ ആശുപത്രി അദികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവർക്കെതിരെ നടപടിയെടുക്കുമെന്നും മുംബൈ പൊലീസ് കമീഷണർ അറിയിച്ചു.
തീപിടിത്തത്തിൽ ഇതുവരെ 10 പേരാണ് മരിച്ചത്. മുംബൈയിലെ ഡ്രീംസ് മാളിലെ സൺറൈസ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 12:30 ഓടെയാണ് അപകടം നടന്നത്. ഡ്രീംസ് മാളിലെ മൂന്നാം നിലയിലാണ് തീപിടിച്ചത്. സംഭവസമയം 70ൽ അധികം രോഗികൾ ഇവിടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.