മഹാരാഷ്ട്ര: ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യ പ്രഖ്യാപനം ഇന്ന്
text_fieldsമുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കുന്നതുമായി ബന്ധ പ്പെട്ട് ഡല്‍ഹിയില്‍ കോണ്‍ഗ്രസ്, എന്‍.സി.പി നേതാക്കള്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ വിജയകരമായി അവസാനിച്ചതോടെ സഖ്യത്തിെൻറ ഒൗദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച മുംബൈയില്‍ നടക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് ശരദ് പവാറിെൻറയും ഉദ്ധവ് താക്കറെയുടെയും സാന്നിധ്യത്തില്‍ നഗരത്തില്‍ നടക്കുന്ന ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സംയുക്ത ചര്‍ച്ചയില്‍ പൊതു മിനിമം പരിപാടി (സി.എം.പി), മന്ത്രിസഭ രൂപവത്കരണം, വകുപ്പ് വിഭജനം തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ രൂപമാകുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് വൈകീട്ട് ആറോടെ സഖ്യ പ്രഖ്യാപനമുണ്ടാകും. മറ്റു തടസ്സങ്ങളില്ലെങ്കില്‍ ശനിയാഴ്ച ഗവര്‍ണറെ കണ്ട് സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചേക്കും.
സി.എം.പിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും എന്‍.സി.പിയും സംയുക്തമായും അല്ലാതെയും ബുധനാഴ്ച രാവിലെ തുടങ്ങിയ ചര്‍ച്ച വ്യാഴാഴ്ച വൈകീട്ടോടെയാണ് അവസാനിച്ചത്. ശരദ് പവാറും ശിവസേന നേതാവ് സഞ്ജയ് റാവുത്തും തമ്മിൽ നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ മാറ്റങ്ങളും വ്യക്തത വരുത്തലും കോണ്‍ഗ്രസ് ഹൈകമാൻഡിനെയും ഉദ്ധവിനെയും അറിയിച്ച് അഭിപ്രായങ്ങള്‍ തേടിയിരുന്നു. അഞ്ചു വര്‍ഷവും ശിവസേനക്കെങ്കില്‍ ഉദ്ധവ് മുഖ്യമന്ത്രിയായേക്കും.
വ്യാഴാഴ്ച രാവിലെ ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വീട്ടില്‍ നടന്ന വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് ശിവസേനയും എന്‍.സി.പിയുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഒൗദ്യേഗികമായി തീരുമാനിച്ചത്. വെള്ളിയാഴ്ച പാര്‍ട്ടി എം.എല്‍.എമാരുടെയും തങ്ങളെ പിന്തുണക്കുന്ന സ്വതന്ത്രരുടെയും യോഗങ്ങള്‍ക്കു ശേഷമാണ് ഉദ്ധവ് ത്രീ പാര്‍ട്ടി സംയുക്ത യോഗത്തിനെത്തുക. കോണ്‍ഗ്രസും എന്‍.സി.പിയും തങ്ങളുമായി സഖ്യത്തിലുള്ള സമാജ്വാദി പാര്‍ട്ടി, പി.ബ്ല്യു.പി, സ്വാഭിമാന്‍ പക്ഷ, സി.പി.എം തുടങ്ങിയവരുമായും ചര്‍ച്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.