Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഭ്യൂഹങ്ങൾക്ക്​...

അഭ്യൂഹങ്ങൾക്ക്​ വഴിമരുന്നിട്ട്​ മോദി–ഉദ്ധവ്​ കൂടിക്കാഴ്​ച

text_fields
bookmark_border
അഭ്യൂഹങ്ങൾക്ക്​ വഴിമരുന്നിട്ട്​ മോദി–ഉദ്ധവ്​ കൂടിക്കാഴ്​ച
cancel

മുംബൈ: മഹാരാഷ്​ട്ര രാഷ്​ട്രീയത്തിൽ അഭ്യൂഹങ്ങൾക്ക്​ വഴിയൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയും തമ്മിൽ പ്രത്യേക കൂടിക്കാഴ്​ച. മറാത്ത സംവരണവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി അജിത്​ പവാർ, പൊതുമരാമത്ത്​ മന്ത്രിയും സംവരണ വിഷയത്തിൽ നിയമസഭ സമിതി അധ്യക്ഷനുമായ അശോക്​ ചവാൻ എന്നിവർക്കൊപ്പം ഒൗദ്യോഗിക ചർച്ചക്ക്​ ഡൽഹിയിൽ ചെന്ന ഉദ്ധവ്​ അരമണിക്കൂറോളം​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിച്ച്​ കൂടിക്കാഴ്​ച നടത്തി​. രാഷ്​ട്രീയമായി രണ്ടു​ വഴിക്കാണെങ്കിലും ആത്​മബന്ധം തുടരുന്നതായി ഉദ്ധവും പുതിയ 'കാലാവസ്​ഥ' രൂപപ്പെടുന്നതായി ശിവസേന മുഖ്യവക്​താവ്​ സഞ്​ജയ്​ റാവുത്തും പറഞ്ഞതോടെ​ കൂടിക്കാഴ്​ച ചർച്ചയായി​. താൻ മുൻ പാക്​ പ്രധാനമന്ത്രി നവാസ്​ ശരീഫിനെയല്ല കാണാൻ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടയിൽ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസി‍െൻറ വസതിയിൽ മഹാരാഷ്​ട്ര ബി.ജെ.പി നേതാക്കളുടെ അടിയന്തര യോഗവും നടന്നു. 2019 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യത്തിൽ മത്സരിച്ച ശിവസേന മുഖ്യമന്ത്രി പദത്തെ ചൊല്ലി സഖ്യം വിടുകയായിരുന്നു. ശരദ്​​പവാറി‍െൻറ ശ്രമഫലമായി ശിവസേന, കോൺഗ്രസും എൻ.സി.പിയുമായി ചേർന്ന്​ മഹാവികാസ്​ സർക്കാറുണ്ടാക്കി. അന്നു തൊട്ട്​ ഭരണത്തിൽ തിരിച്ചെത്താൻ ബി.ജെ.പി ശ്രമിച്ചുവരുകയാണ്.

ഉദ്ധവ്​, മോദി കൂടിക്കാഴ്​ചയിൽ അസ്വാഭാവികതയില്ലെന്ന്​ എൻ.സി.പിയും കോൺഗ്രസും ആവർത്തിച്ചു. മൊത്തം സംവരണ പരിധി 50 ശതമാനത്തിൽനിന്ന്​ ഉയർത്തുന്നതടക്കം 12 ആവശ്യങ്ങൾ പ്രധാനമന്ത്രിയോട്​ ഉന്നയിച്ചതായി വാർത്ത സമ്മേളനത്തിൽ ഉദ്ധവ്​, അജിത്​ പവാർ, അശോക്​ ചവാൻ എന്നിവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajit PawarUddhav Thackery
News Summary - Uddhav Thackery, Ajit Pawar meet PM Modi, Maratha quota, cyclone relief on agenda
Next Story