സഹകരണമേഖലയെ സംരക്ഷിക്കാൻ ഇന്ന് ഡൽഹിയിൽ യു.ഡി.എഫ് ധർണ
text_fieldsന്യൂഡൽഹി: സഹകരണ മേഖലയെ സംരക്ഷിക്കുക, റേഷനരി വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് ഇന്ന് ഡൽഹിയിൽ യു.ഡി.എഫ് ധർണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ജനതാദള്‍ യു നേതാവ് എംപി വീരേന്ദ്രകുമാര്‍, ആര്‍എസിപി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്, സുധീരന്‍ എന്നിവര്‍ക്കു പുറമേ യു.ഡി.എഫിലെ വിവിധ കക്ഷി നേതാക്കളും ധര്‍ണയില്‍ പങ്കെടുത്ത് സംസാരിക്കും. ജന്തര്‍ മന്തറില്‍ നടക്കുന്ന ധര്‍ണ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും.
ധര്‍ണക്ക് ശേഷം യു.ഡി.എഫ് സംഘം ഭക്ഷ്യപൊതുവിതരണ മന്ത്രി രാം വിലാസ് പസ്വാനുമായി കൂടിക്കാഴ്ച നടത്തും.
കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് നേതാക്കള്‍ ഇന്നലെ രാഷ്ട്രപതിയെ കണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാനം നേരിടുന്ന പ്രതിസന്ധികള്‍ സംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു. സഹകരണ മേഖലയെ തകര്‍ക്കാന്‍ ഗൂഡാലോചന നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഷ്ട്രപതിയെ അറിയിച്ചു. അതേ സമയം സഹകരണ മേഖലയില്‍ നിക്ഷേപിച്ച സാധാരണക്കാരുടെ പണം നഷ്ടപ്പെടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി യു.ഡി.എഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.