ജാതി വിവേചനം തടയാൻ കരട് തയാറായെന്ന് യു.ജി.സി
text_fieldsന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും ജാതി വിവേചനം തടയുന്നതിനുള്ള പുതിയ കരട് ചട്ടങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും ഉടൻ നടപ്പാക്കുമെന്നും യൂനിവേഴ്സിറ്റി ഗ്രാന്റ് കമീഷൻ (യു.ജി.സി) സുപ്രീംകോടതിയെ അറിയിച്ചു. ജാതിവിവേചനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെയും പായൽ തദ്വിയുടെയും അമ്മമാർ സമർപ്പിച്ച ഹരജിയിലാണ് യു.ജി.സി സത്യവാങ്മൂലം നൽകിയത്.
2004നും 2024നും ഇടയിൽ കാമ്പസുകളിൽ 115 ആത്മഹത്യ മരണങ്ങൾ നടന്നിട്ടുണ്ടെന്നും അവയിൽ ഭൂരിക്ഷവും ദലിത് സമുദായങ്ങളിൽ പെട്ടവരാണെന്നും ജനുവരി മൂന്നിന് കേസ് പരിഗണിച്ചപ്പോൾ ഹരജിക്കാരുടെ അഭിഭാഷക ഇന്ദിര ജയ്സിങ് കോടതിയെ അറയിച്ചിരുന്നു.
തുടർന്ന്, സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2012ലെ ചട്ടങ്ങൾ പ്രകാരം ലഭിച്ച ജാതി വിവേചനത്തെക്കുറിച്ചുള്ള മൊത്തം പരാതികളുടെ എണ്ണവും സ്വീകരിച്ച നടപടികളും ആറാഴ്ചക്കകം അറിയിക്കാൻ കോടതി യു.ജി.സി നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം, 1503 ജാതി വിവേചന പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും അതിൽ 1426 പരാതികൾ പരിഹരിച്ചുവെന്നും യു.ജി.സി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.