യു.ജി.സി നിർത്തലാക്കുന്നതിൽ വ്യാപക ആശങ്ക
text_fieldsന്യൂഡൽഹി: സർവകലാശാല ധനസഹായ കമീഷൻ (യു.ജി.സി) നിർത്തലാക്കി ഉന്നത വിദ്യാഭ്യാസ കമീഷൻ (എച്ച്.ഇ.സി.െഎ) കൊണ്ടുവരാനുള്ള നീക്കത്തിൽ വിദ്യാഭ്യാസ വിദഗ്ധർക്കും അധ്യാപക സംഘടനകൾക്കും ആശങ്ക. ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള രാഷ്ട്രീയ കടന്നുകയറ്റത്തിനും സ്വകാര്യവത്കരണത്തിലേക്കുള്ള ചുവടുമാറ്റത്തിനും വഴിതെളിക്കുന്ന മാറ്റമാണിതെന്ന് കേന്ദ്ര സർവകലാശാല അധ്യാപക സംഘടനകളുടെ സംയുക്ത വേദിയായ എ.െഎ.എഫ്.യു.സി.ടി.െഎ.ഒയും ഡൽഹി സർവകലാശാല അധ്യാപക യൂനിയനും കുറ്റപ്പെടുത്തി.
രാഷ്ട്രീയക്കാർ ഉന്നത വിദ്യാഭ്യാസം നിയന്ത്രിക്കുന്നത് ദോഷം ചെയ്യുമെന്ന് യു.ജി.സി മുൻ ചെയർമാൻ സുഖദേവ് തൊറാത്ത് അഭിപ്രായപ്പെട്ടു. സ്വയംഭരണ സ്വാതന്ത്ര്യമുള്ള യു.ജി.സി പിരിച്ചുവിടുന്നതോടെ മന്ത്രാലയത്തിന് സർവകലാശാലകളുടെ അധികാരത്തിൽ നേരിട്ട് കൈകടത്താൻ സാധിക്കും.
സർവകലാശാലകൾ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ സ്വയം ഫണ്ട് കണ്ടെത്തണമെന്നാണ് എൻ.ഡി.എ സർക്കാറിെൻറ നയം. സർവകലാശാലകൾക്ക് വായ്പ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഹയർ എജുക്കേഷൻ ഫിനാൻസിങ് ഏജൻസി (ഹീഫ) 2017ൽ സ്ഥാപിച്ചിരുന്നു. പൊതുമേഖല ബാങ്കുകളും സർക്കാറിന് കീഴിലുള്ള ഫൈനാൻസിങ് ഏജൻസികളുമാണ് ഹീഫക്ക് ഫണ്ട് നൽകുന്നത്.
സ്ഥാപനങ്ങൾക്ക് 10 വർഷത്തേക്ക് വായ്പ നൽകും. തിരിച്ചടവ് തുക, വായ്പയെടുക്കുന്നവർ സ്വയം കണ്ടെത്തണമെന്നാണ് ഹീഫയുടെ ചട്ടം. ഇങ്ങനെ വന്നാൽ, വിദ്യാർഥികളുടെ ഫീസും മറ്റും വർധിപ്പിച്ചും കൂടുതൽ സ്വാശ്രയ സ്ഥാപനങ്ങളും കോഴ്സുകളും തുടങ്ങാൻ സർവകലാശാലകൾ നിർബന്ധിതരാകുമെന്നും അധ്യപക സംഘടനകൾ പറയുന്നു.
അഖിലേന്ത്യ സാേങ്കതിക വിദ്യാഭ്യാസ കൗൺസിലിെൻറ (എ.െഎ.സി.ടി.ഇ) മാതൃകയിലേക്കാണ് യു.ജി.സിയെ മാറ്റുന്നത്. എന്നാൽ, എ.െഎ.സി.ടി.ഇക്ക് കീഴിലുള്ള ഡൽഹി, മദ്രാസ്, കാൺപുർ തുടങ്ങി െഎ.െഎ.ടി.ഇകൾക്കും എൻ.െഎ.ടികൾക്കും അടിസ്ഥാന വികസനത്തിനായി കഴിഞ്ഞ നവംബറിൽ 2000 കോടിരൂപ അനുവദിച്ചത് ഹീഫ ആയിരുന്നു. യു.ജി.സിയുടെ സാമ്പത്തികാധികാരം എടുത്തുകളയുന്നതോടെ സർവകലാശാലകളുടെ സ്ഥിതിയും ഇൗ അവസ്ഥയിലേക്ക് മാറും.
ഇതിനകം തന്നെ, മിക്ക കേന്ദ്ര സർവകലാശാലകളും ഫണ്ട് കണ്ടെത്തുന്നതിെൻറ ഭാഗമായി വൻ ഫീസ് വർധനവാണ് വരുത്തിയതെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. യു.ജി.സിയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ദേശ വ്യാപകമായി സമരം നടത്തുമെന്ന് എ.െഎ.എഫ്.യു.സി.ടി.െഎ പ്രഖ്യാപിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.