അലീഗഢ് സർവകലാശാല വി.സി നിയമനരീതി മാറ്റണമെന്ന് യു.ജി.സി
text_fieldsന്യൂഡൽഹി: അലീഗഢ് മുസ്ലിം സർവകലാശാലയിൽ വൈസ് ചാൻസലറെ തെരഞ്ഞെടുക്കുന്ന രീതിക്കെതിരെ യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷൻ (യു.ജി.സി) നിയോഗിച്ച സമിതി. കേന്ദ്രം ഫണ്ട് അനുവദിക്കുന്ന മെറ്റല്ലാ സർവകലാശാലകളും പിന്തുടരുന്ന നിയമം അംഗീകരിക്കണമെന്നും അലീഗഢ് സർവകലാശാലക്ക് മാത്രമായി ഒരുരീതി അനുവദിക്കാനാവില്ലെന്നും സമിതി വ്യക്തമാക്കി. നിലവിൽ അലീഗഢ് സർവകലാശാല വൈസ് ചാൻസ്ലറെ തെരഞ്ഞെടുക്കുന്നത് എക്സിക്യൂട്ടിവ് കമ്മിറ്റി അഞ്ചു പേരുകൾ നിർദേശിച്ച് അലീഗഢ് കോടതിക്ക് സമർപ്പിക്കും. കോടതി ഇതിൽനിന്ന് മൂന്നു പേരുകൾ തെരഞ്ഞെടുത്ത് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിലേക്കും അവിടന്ന് രാഷ്ട്രപതിക്കും അയക്കും.
ഇൗ ലിസ്റ്റിൽനിന്ന് രാഷ്ട്രപതി വൈസ് ചാൻസലറെ തെരഞ്ഞെടുക്കും. ഇത് മാറ്റി മറ്റു കേന്ദ്ര സർവകലാശാലകളിൽ തെരഞ്ഞെടുക്കുന്ന രീതി അംഗീകരിക്കണമെന്നാണ് സമിതിയുടെ നിലപാട്. സർവകലാശാലയിൽ അധ്യാപകരെ നിയോഗിക്കുന്ന രീതിക്കെതിരെയും സമിതി യു.ജി.സിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.