യു.ജി.സി രാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴങ്ങരുത് -എൻ.എസ്.യു.ഐ
text_fieldsമംഗളൂരു: കാമ്പസുകളിൽ നരേന്ദ്ര മോദി സെൽഫി കോർണർ ഒരുക്കാനുള്ള യു.ജി.സി നിർദേശം വിദ്യാർഥികളുടെ പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് എൻ.എസ്.യു.ഐ കർണാടക ജനറൽ സെക്രട്ടറി സവാദ് സുള്ള്യ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തെ സർവകലാശാല, കലാലയ കാമ്പസുകളിൽ മോദി സെൽഫി മൂല സജ്ജീകരിക്കുകയും വിദ്യാർഥികളും സന്ദർശകരും അവിടെനിന്ന് സെൽഫിയെടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യണമെന്നാണ് യു.ജി.സി നിർദേശം.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് യുവതയെ ആകർഷിക്കാനുള്ള ഏർപ്പാടാണിത്. അതിന് ബി.ജെ.പിയുടെ സ്വന്തം സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതേയുള്ളൂ. സ്വയംഭരണ സ്ഥാപനമായ യു.ജി.സി അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി വിദ്യാഭ്യാസ സംവിധാനത്തെ ബലികൊടുക്കരുത്. ഈ വിഷയത്തിൽ യു.ജി.സി പിന്മാറുന്നില്ലെങ്കിൽ എൻ.എസ്.യു.ഐ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സവാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.