ആധാർ ലാമിനേറ്റ് ചെയ്യരുത്, പ്ലാസ്റ്റിക്കിലാക്കരുത്
text_fieldsന്യൂഡൽഹി: ആധാർ കാർഡ് ലാമിനേറ്റ് ചെയ്യുകയോ പ്ലാസ്റ്റിക് ആവരണം നൽകുകയോ ചെയ്യരുതെന്ന് യുനീക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ (യു.െഎ.ഡി.എ.െഎ). ഇത് ക്യു.ആർ കോഡിെൻറ പ്രവർത്തനം തകരാറിലാകാനും വ്യക്തിവിവരങ്ങളുടെ രഹസ്യാത്മകത നഷ്ടമാകാനും കാരണമായേക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഡൗൺലോഡ് ചെയ്ത ആധാർ കാർഡോ സാധാരണ കടലാസിൽ പ്രിൻറ് ചെയ്തവയോ എംആധാർ കാർഡോ എല്ലാതരം സേവനങ്ങൾക്കും പര്യാപ്തമായവയാണെന്നും സ്മാർട്ട് ആധാർ കാർഡ് എന്ന സങ്കൽപം തന്നെ യു.െഎ.ഡി.എ.െഎ മുന്നോട്ടുവെക്കുന്നില്ലെന്നും സി.ഇ.ഒ അജയ് ഭൂഷൺ പാണ്ഡെ വ്യക്തമാക്കി. ലാമിനേറ്റ് ചെയ്യാനും പ്ലാസ്റ്റിക്കിൽ പൊതിയാനും നൽകുന്ന ഏജൻസികൾ വഴി വ്യക്തി വിവരങ്ങൾ ചോരാനുള്ള സാധ്യതയുള്ളതിനാൽ അങ്ങെന ചെയ്യരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.