ഉജ്ജയിൻ ബലാത്സംഗം; പ്രതിയുടെ വീട് സർക്കാർ ഭൂമിയിൽ; ഉടൻ പൊളിക്കുമെന്ന് അധികൃതർ
text_fieldsഉജ്ജയിൻ: മധ്യപ്രദേശിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഭരത് സോണിയുടെ വീട് പൊളിക്കാനൊരുങ്ങി ഉജ്ജയിൻ മുൻസിപൽ കോർപ്പറേഷൻ. സർക്കാർ ഭൂമിയിലാണ് വീട് നിർമിച്ചത് എന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടി.
ഭരത് സോണിയുടെ കുടുംബം വർഷങ്ങളായി ഈ വീട്ടിലാണ് താമസിക്കുന്നത്. സർക്കാർ ഭൂമിയിലെ കെട്ടിടമായതിനാൽ പൊളിക്കുന്നതിന് മുൻകൂട്ടി നോട്ടീസ് നൽകേണ്ടതില്ലെന്ന് മുൻസിപൽ കമീഷണർ റോഷൻ സിങ് പറഞ്ഞു. പൊലീസുമായി ചേർന്ന് ബുധനാഴ്ചയോടെ നടപടി ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബർ 26നാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ട 12 വയസ്സുകാരി അർധ നഗ്നയായി ചോരയൊലിച്ച് സഹായത്തിനായി വീടുകളുടെ വാതിലുകൾ മുട്ടി അലയുന്ന ദൃശ്യം പുറത്ത് വന്നത്. വൈദ്യപരിശോധനയിൽ കുട്ടി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
അതേസമയം കുട്ടിയോട് ക്രൂരതകാട്ടിയ തന്‍റെ മകന് വധശിക്ഷ നൽകണമെന്നാണ് ഭരത് സോണിയുടെ പിതാവ് രാജുസോണി പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.