ഉജ്ജ്വല ഗ്യാസ് കണക്ഷൻ പദ്ധതിയിൽ ക്രമക്കേടെന്ന് സി.എ.ജി
text_fieldsന്യൂഡൽഹി: ദാരിദ്ര്യരേഖക്ക് താെഴയുള്ള കുടുംബങ്ങൾക്കായി 2016ൽ ആരംഭിച്ച കേന്ദ്ര സർക്കാറിെൻറ പ്രധാനമന്ത്രി ഉജ്ജ്വല യോജന (പി.എം.യു.വൈ) ഗ്യാസ് കണക്ഷൻ പദ്ധതിയിൽ വാണിജ്യമേഖലക്ക് വകമാറ്റി വൻ ക്രമക്കേട് നടന്നതായി സി.എ.ജി റിപ്പോർട്ട്. പി.എം.യു.വൈ പദ്ധതിയിലൂടെ പാവങ്ങൾക്ക് വിതരണംചെയ്ത കണക്ഷനുകളിൽ 2.61 ലക്ഷം ഉപഭോക്താക്കൾ ഒരുദിവസം തന്നെ രണ്ടു സിലിണ്ടറുകളിൽ ഗ്യാസ് നിറച്ചതായി സി.എ.ജി പാർലമെൻറ് സമിതിക്ക് മുമ്പാകെ സമർപ്പിച്ച കണക്കിൽ വ്യക്തമാക്കുന്നു. 7,000ത്തോളം ഉപഭോക്താക്കൾ ദിവസം നാല് സിലിണ്ടറുകളും 4,000 ഉപഭോക്താക്കൾ ദിവസം അഞ്ച് സിലിണ്ടറുകളിലും ഗ്യാസ് നിറച്ചിട്ടുണ്ട്.
പി.എം.യു.വൈ പദ്ധതി ആരംഭിച്ച 2016 മേയ് മാസത്തിനും 2018 ഡിസംബറിനുമിടയിൽ 1300 ഉപഭോക്താക്കൾ 12 കണക്ഷനുകൾ വരെ സമ്പാദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ദിവസം ഒരു ഉപേഭാക്താവിന് രണ്ട് ഗ്യാസ് സിലിണ്ടർ നിറക്കുന്നതിന് അപേക്ഷ നൽകാനുള്ള സംവിധാനം ഈ കമ്പനികൾക്കില്ല.
കൂടാതെ, വീട് ആവശ്യത്തിനായി നൽകുന്ന ജനറൽ കണക്ഷനുകളിൽപോലും ഒരുദിവസം രണ്ട് സിലിണ്ടർ ഉപയോഗം ഒരിക്കലും വരുന്നില്ല.
ബി.പി.എൽ കുടുംബങ്ങൾക്കുള്ള പദ്ധതി വാണിജ്യ ആവശ്യങ്ങൾക്കായി വ്യാപകമായി വകമാറ്റിയിട്ടുണ്ട്. രണ്ട് പൊതുമേഖല ഓയിൽ കമ്പനികളായ എച്ച്.ഒ.സി.എൽ, എച്ച്.പി.സി.എൽ എന്നിവക്ക് കീഴിൽ വിതരണംചെയ്ത കണക്ഷനുകളാണിവയെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു. പാവപ്പെട്ടവർക്കായി പ്രഖ്യാപിച്ച പദ്ധതി വ്യാപകമായി വകമാറ്റി ദുരുപയോഗം ചെയ്യുന്നത് സർക്കാർ അന്വേഷിക്കണമെന്നും ബുധനാഴ്ച സമർപ്പിച്ച റിപ്പോർട്ടിൽ സി.എ.ജി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.