Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉജ്ജ്വല ഗ്യാസ്​...

ഉജ്ജ്വല ഗ്യാസ്​ സബ്​സിഡി ഒരു വർഷത്തേക്കുകൂടി

text_fields
bookmark_border
ഉജ്ജ്വല ഗ്യാസ്​ സബ്​സിഡി ഒരു വർഷത്തേക്കുകൂടി
cancel

ന്യൂ​ഡ​ൽ​ഹി: ഉ​ജ്ജ്വ​ല പ​ദ്ധ​തി​പ്ര​കാ​രം പാ​വ​പ്പെ​ട്ട വ​നി​ത​ക​ൾ​ക്ക്​ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്​ ന​ൽ​കി​വ​രു​ന്ന 300 രൂ​പ സ​ബ്​​സി​ഡി ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി തു​ട​രാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ക്കാ​ൻ ഒ​രാ​ഴ്ച മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ്​ ഇ​ത്.

പ്ര​തി​വ​ർ​ഷം 14.2 കി​ലോ​ഗ്രാ​മി​ന്‍റെ 12 സി​ലി​ണ്ട​റു​ക​ൾ​ക്കാ​ണ്​ സ​ബ്​​സി​ഡി ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ലാ​ണ്​ സ​ബ്​​സി​ഡി 200ൽ​നി​ന്ന്​ 300 രൂ​പ​യാ​ക്കി​യ​ത്. മാ​ർ​ച്ച്​ 31ന്​ ​അ​വ​സാ​നി​പ്പി​ക്കാ​നി​രു​ന്ന സ​ബ്​​സി​ഡി അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​വും തു​ട​രാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ സാ​മ്പ​ത്തി​ക​കാ​ര്യ സ​മി​തി​യാ​ണ്​ അ​നു​മ​തി ന​ൽ​കി​യ​ത്. 10 കോ​ടി​യോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക്​ പ്ര​യോ​ജ​ന​പ്പെ​ടും. ഖ​ജ​നാ​വി​ൽ നി​ന്ന്​ 12,000 കോ​ടി രൂ​പ​യാ​ണ്​ പ്ര​തി​വ​ർ​ഷം ന​ൽ​കു​ന്ന​ത്.

ഇ​ന്ത്യ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്​ മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക്​ 10,372 കോ​ടി രൂ​പ വ​ക​യി​രു​ത്താ​നും കേ​ന്ദ്ര​മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്​ സം​വി​ധാ​ന​ത്തി​ന്​ 10,000 ജി.​പി.​യു​വി​ൽ കൂ​ടു​ത​ൽ വ​രു​ന്ന സൂ​പ്പ​ർ ക​മ്പ്യൂ​ട്ടി​ങ്​ ശേ​ഷി ല​ഭ്യ​മാ​ക്കു​ന്ന വ​ൻ​കി​ട ക​മ്പ്യൂ​ട്ടി​ങ്​ സൗ​ക​ര്യം രൂ​പ​പ്പെ​ടു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. മി​ഷ​നു കീ​ഴി​ൽ സ്ഥാ​പി​ക്കു​ന്ന സം​വി​ധാ​നം സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, അ​ക്കാ​ദ​മി​ക-​ഗ​വേ​ഷ​ണ മേ​ഖ​ല, വ്യ​വ​സാ​യ​ങ്ങ​ൾ എ​ന്നി​വ​ക്ക്​ ല​ഭ്യ​മാ​ക്കും. മി​ഷ​നു കീ​ഴി​ൽ ദേ​ശീ​യ ഡേ​റ്റ മാ​നേ​ജ്​​മെ​ന്‍റ്​ ഓ​ഫി​സ​ർ ഉ​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gas subsidy
News Summary - Ujjwala gas subsidy for one more year
Next Story