അംപൻ: പശ്ചിമബംഗാളിന് ആയിരംകോടി
text_fieldsകൊൽക്കത്ത: അംപൻ ചുഴലിക്കാറ്റ് ദുരിതം വിതച്ച പശ്ചിമ ബംഗാളിന് ഇടക്കാല ധനസഹായമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരം കോടി രൂപ പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിലെ നോർത് 24 പർഗാന ജില്ലയിലുള്ള ബസിർഹത്തിൽ അവലോകന യോഗത്തിനുശേഷം വിഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രഖ്യാപനം.
ഗവർണർ ജഗ്ദീപ് ധൻകർ, മുഖ്യമന്ത്രി മമത ബാനർജി എന്നിവർ പങ്കെടുത്തു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടുലക്ഷം വീതം സഹായവും പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും.
വൈകീട്ട് ഒഡിഷ സന്ദർശിച്ച മോദി 500 കോടിയുടെ സഹായം പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി ആകാശയാത്ര നടത്തി. ബംഗാളിൽ വിമാനത്തിൽ മോദിക്കൊപ്പം മമതയും ഉണ്ടായിരുന്നു.
പശ്ചിമബംഗാളിൽ 80 പേരാണ് ചുഴലിയിൽ മരിച്ചത്. കൃഷി, വൈദ്യുതി മേഖലകൾക്കുണ്ടായ നാശനഷ്ടത്തിെൻറ കൃത്യമായ കണക്കെടുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്ര സർക്കാറും രാജ്യമൊട്ടാകെയും ബംഗാൾ ജനതക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷം കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.