യു.പിയിലെ മോശം പ്രകടനത്തിന് മോദിയെയോ യോഗിയെയോ കുറ്റപ്പെടുത്തേണ്ടതില്ല - ഉമാ ഭാരതി
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ മോശം പ്രകടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയോ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് ബി.ജെ.പി നേതാവ് ഉമാ ഭാരതി. അയോധ്യ രാമക്ഷേത്രത്തെ ഒരിക്കലും വോട്ടുമായി ബന്ധപ്പെടുത്തിയിട്ടില്ലെന്നും സാമൂഹിക വ്യവസ്ഥിതിയെ മതവുമായി കൂട്ടിച്ചേർക്കാത്ത ഹിന്ദു സമൂഹത്തിന്റെ സ്വഭാവം മനസിലാക്കേണ്ടതുണ്ടെന്നും ഉമാ ഭാരതി പറഞ്ഞു.
"ലോക്സഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയോ കുറ്റപ്പെടുത്തേണ്ടതില്ല. 1992 ഡിസംബർ 6ന് ബാബരി മസ്ജിദ് തകർത്തതിന് ശേഷവും ബി.ജെ.പി തോൽവി ഏറ്റുവാങ്ങിയിരുന്നു എന്നിട്ടും അയോധ്യയിലെ രാമക്ഷേത്രം എന്ന ആശയം ബി.ജെ.പി കൈവിട്ടില്ല. അതുപോലെ കാശി-മഥുര, മറ്റ് മതപരമായ സ്ഥലങ്ങളെ കുറിച്ചുള്ള തർക്കങ്ങളൊന്നും പാർട്ടി വോട്ടുമായി ബന്ധിപ്പിക്കുന്നില്ല," ഉമാ ഭാരതി പറഞ്ഞു. അയോധ്യയിലെ വോട്ട് നില വ്യക്തമാക്കുന്നത് ജനങ്ങൾക്ക് രാമനോടുള്ള ഇഷ്ടക്കുറവ് അല്ലെന്നും അവർ കൂട്ടിച്ചേർത്തു. ഓരോ രാമഭക്തനും ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന അഹങ്കാരം നമുക്ക് ഉണ്ടാകരുത്. നമുക്ക് വോട്ട് ചെയ്യാത്തവൻ രാമഭക്തനല്ലെന്ന് നാം കരുതരുതെന്നും ഉമാ ഭാരതി പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ 80ൽ 33 സീറ്റുകൾ മാത്രമായിരുന്നു ബി.ജെ.പി നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.