ദിഗ്വിജയ് സിങ്ങിനെതിരായ അപകീര്‍ത്തി കേസില്‍ ഉമാഭാരതിക്ക് ജാമ്യം
text_fieldsഭോപാല്‍: കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ് നല്‍കിയ അപകീര്‍ത്തി കേസില്‍ കേന്ദ്ര ജലവിഭവ മന്ത്രി ഉമാ ഭാരതിക്ക് ജാമ്യം. 13 വര്‍ഷം നീണ്ട കേസില്‍, പതിനായിരം രൂപക്കാണ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അജയ് സിങ് താക്കൂര്‍ ജാമ്യം അനുവദിച്ചത്. 1993 മുതല്‍ 2003 വരെയുള്ള കാലയളവില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ ദിഗ് വിജയ് സിങ് കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു ഉമാ ഭാരതിയുടെ ആരോപണം.
കേസില്‍ 2015 ഒക്ടോബറിനു മുമ്പായി കോടതിയില്‍ ഹാജരാവാതിരുന്നതിനെ തുടര്‍ന്ന് സെപ്തംബര്‍ 29ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉമാഭാരതിക്കെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, അതേ ദിവസം തന്നെ ജില്ലാ കോടതി വാറന്‍റ് സ്റ്റേ ചെയ്തു. കര്‍ണാടക-തമിഴ്നാട് തര്‍ക്കം നിലനില്‍ക്കുന്ന കാവേരി നദീജല വിഷയത്തില്‍ നിര്‍ണായകമായ യോഗത്തില്‍ സംബന്ധിക്കാനുള്ളതിനാല്‍ സെപ്തംബര്‍ 29ന് ഹാജരാവാന്‍ കഴിഞ്ഞില്ലെന്ന് ഇവരുടെ അഭിഭാഷകന്‍ ഹരീഷ് മത്തേ മജിസ്ട്രേറ്റിനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.